മയക്കു മരുന്നില്‍ നിന്ന് മോചനം; പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍

മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാമെന്ന പുതിയ കണ്ടെത്തലുമായി മലയാളി ശാസ്ത്രജ്ഞന്‍. തലച്ചോറിലെ നാഡീകോശ ചികിത്സയിലൂടെയാണ് ഇത് സാധ്യമാവുക.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. തോമസ് താന്നിക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം, ‘സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ തലച്ചോറില്‍ ‘ഹിപ്പോെക്രറ്റിന്‍’ എന്ന പ്രോട്ടീന്‍ തന്മാത്രകള്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളുണ്ട്. ഹിപ്പോെക്രറ്റിന്റെ അളവുകുറഞ്ഞാല്‍ പകല്‍ ഉറങ്ങിപ്പോവുന്ന രോഗമായ ‘നര്‍ക്കോലെപ്‌സി’ ഉണ്ടാവും. വാഹനമോടിക്കുമ്‌ബോഴും ജോലി ചെയ്യുമ്‌ബോഴുമൊക്കെ അസാധാരണമായി ഉറങ്ങിപ്പോകുന്ന അവസ്ഥ. മറ്റൊരു രോഗം ‘കറ്റാപ്ലെക്‌സി'(മോഹാലസ്യം)യാണ്. ഇതു രണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഡോ. തോമസിന്റെ പഠനം.

ഹെറോയിനെന്ന മയക്കുമരുന്നിന് അടിമയായ ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനിടയായതാണ് ഗവേഷണത്തില്‍ വഴിത്തിരിവായത്. അയാളുടെ തലച്ചോറില്‍ ഹിപ്പോെക്രറ്റിന്‍ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങള്‍ കൂടുതലായി കണ്ടു. വിശദമായ പഠനങ്ങള്‍ക്കായി ഹെറോയിന് അടിമകളായ മറ്റുചിലരുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍കൂടി പഠിച്ചു.

ശാസ്ത്രീയ തെളിവുകള്‍ക്കായി എലിയിലായി പരീക്ഷണം. കറുപ്പില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന മോര്‍ഫീന്‍, എലിയില്‍ കുത്തിവെച്ചു. അതിനുശേഷം ഹിപ്പോെക്രറ്റിന്റെ തോത് കൂടുന്നതാണ് കണ്ടത്. മാത്രമല്ല, പരീക്ഷണകാലം കഴിഞ്ഞും അതിന്റെ സാന്നിധ്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് നര്‍ക്കോലെപ്‌സി, കറ്റാപ്ലെക്‌സി എന്നീ രോഗങ്ങള്‍ക്ക് കറുപ്പുപോലുള്ളവയില്‍നിന്നുള്ള മരുന്നുകള്‍ പരിഹാരമാകുമെന്ന് കണ്ടെത്തിയത്. മയക്കുമരുന്നുകള്‍ക്ക് അടിമകളായവരില്‍ ഹിപ്പോെക്രറ്റിന്റെ തോത് കുറച്ച് പരിഹാരം കാണാനും സാധ്യതെതളിഞ്ഞു.

കണ്ണൂര്‍ ചെമ്ബന്‍തൊട്ടി സ്വദേശിയാണ് ഡോ. തോമസ് താന്നിക്കല്‍. എംജി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി, കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് എന്നിവ കരസ്ഥമാക്കി. ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ അസോസിയേറ്റ് റിസര്‍ച്ച് പ്രൊഫസറാണ്.

ന്യൂറോണ്‍, സയന്‍സ് എന്നീ ജേണലുകള്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണാനന്തര മികവിനുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ചാന്‍സലേഴ്‌സ് അവാര്‍ഡ്, അമേരിക്കന്‍ സ്ലീപ്പ് റിസര്‍ച്ച് സൊസൈറ്റിയുടെ യങ് ഇന്‍വെസ്റ്റിഗേറ്റര്‍ അവാര്‍ഡ്, അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ സ്ലീപ്പ് സയന്‍സ് അവാര്‍ഡ് തുടങ്ങിയവ നേടി.

Share this news

Leave a Reply

%d bloggers like this: