മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: മയക്കുമരുന്നുകടത്തുകാര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വേദനസംഹാരികളില്‍ നിന്നുള്ള ലഹരിയോടും ഹെറോയിനോടുമുള്ള യു.എസ്. ജനതയുടെ ആസക്തിയെ നേരിടാനുള്ള പദ്ധതികളുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ വിവാദപ്രസ്താവന. ഈ പ്രശ്നം കൂടുതലുള്ള ന്യൂ ഹാംപ്ഷെയറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നുകടത്തുകാര്‍ ഭയങ്കരന്മാരാണെന്നും അവരെ നേരിടാന്‍ വധശിക്ഷയുള്‍പ്പെടെയുള്ള കടുത്ത നടപടി വേണമെന്നും ട്രംപ് പറഞ്ഞു. 24 ലക്ഷം അമേരിക്കക്കാര്‍ മയക്കുമരുന്നിന് അടിമകളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ മയക്കുമരുന്നിനെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. മയക്കുമരുന്നിന്റെ അമിതോപയോഗം കാരണം യു.എസില്‍ ഒരു ദിവസം ശരാശരി 115 പേര്‍ മരിക്കുന്നുവെന്നാണ് ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്നുള്ള കൊലപാതകങ്ങളും കൂടുന്നുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: