മയക്കുമരുന്നുപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പുതിയ നിയമവും പരിശോധന സംവിധാനവും

ഡബ്ലിന്‍: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നത് പോലെ മയക്കുമരുന്നുപയോഗിച്ച ശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പുതിയ പരിശോധന സംവിധാനം നിലവില്‍ വരുന്നു. അടുത്ത വര്‍ഷമാദ്യം ഇതിനായി ഗാര്‍ഡയ്ക്ക് 150 പരിശോധന ഉപകരണങ്ങള്‍ ലഭിക്കും. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായിയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിന് സമാനമായി കൊക്കെയ്ന്‍, കഞ്ചാവ്, ഉന്‍മാദ ഗുളികകള്‍ എന്നിവ കഴിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നിയമം തയാറാക്കിയത്.

റോഡരുകില്‍ വച്ച് തന്നെ ഗാര്‍ഡ വാഹനമോടിക്കുന്നവരുടെ ഉമിനീര്‍ എടുത്ത് പരിശോധന നടത്തി മദ്യമ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തും. മയക്കു മരുന്നുപയോഗിച്ച് വാഹനമോടിക്കുന്നത് കുറ്റകരമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമ അനുവാദം ലഭിക്കാനുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കുന്നത് പോലെ 5000 യൂറോ പിഴയും ആറുമാസ തടവ് ശിക്ഷയുമാണ് മയക്കുമരുന്നുപയോഗിച്ച ശേഷം വാഹനമോടിക്കുന്നവര്‍ക്കും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. തൊടു തെരഞ്ഞെടുപ്പിന് മുമ്പ് ഈ നിയമം പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ഗതാഗതവകുപ്പുമന്ത്രി പാസ്‌കല്‍ ഡൊനഹു വാഗ്ദാനം ചെയ്യുന്നത്. അറുപത് വര്‍ഷം പഴക്കമുള്ള ഗതാഗത നിയമങ്ങള്‍ നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുന്ന സാഹചര്യത്തില്‍ അവ പരിഷ്‌ക്കരിക്കാനുള്ള ശ്രമത്തിലാണ് മന്ത്രി. ട്രാഫിക് നിയമങ്ങളിലെ പിഴവുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് 5 വര്‍ഷത്തെ സമയം വേണ്ടിവരുമെന്നും M50 യിലെ സ്പീഡ് ലിമിറ്റില്‍ മാറ്റം വരുത്തുന്ന കാര്യവും പരിഗണയിലാണെന്ന് മന്ത്രി സൂചിപ്പിച്ചു.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ റോഡ്‌സൈഡ് ഇംപയര്‍മെന്റ് ടെസ്റ്റ് ആരംഭിച്ചിരുന്നു. അതില്‍ ഡ്രൈവര്‍മാരോട് ഒറ്റകാലില്‍ നിന്നോ സ്വന്തം മൂക്കില്‍ വിരല്‍കൊണ്ട് തൊട്ടോ ബാലന്‍സ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ മെഡിക്കല്‍ ബ്യൂറോ ഓഫ് റോഡ് സേഫ്റ്റിയാണ് പുതിയ പരിശോധന ഉപകരണം വാങ്ങുന്നത്. പരിശോധിക്കുമ്പോള്‍ എന്തുമയക്കുമരുന്നാണ് ഡ്രൈവര്‍ ഉപയോഗിച്ചിട്ടുള്ളതെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ശിക്ഷയെന്നും ഡെനഹു വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: