മയക്കുമരുന്നുപയോഗിക്കു ന്നവര്‍ക്ക് നഗരസഭയുടെ മേല്‍നോട്ടത്തില്‍ കുത്തിവെയ്പ്പ് സെന്ററുകള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ മയക്കുമരുന്നുപയോഗിക്കുന്നവര്‍ക്ക് നഗരസഭയുടെ മോല്‍നോട്ടത്തില്‍ കുത്തിവെയ്പ്പ് സെന്ററുകള്‍ ഒരുക്കണമെന്ന് ഡബ്ലിനിലെ പുതിയ മേയര്‍ ക്രിയോ നി ദയാലി. മയക്കുമരുന്നുപയോഗിക്കുന്നവര്‍ സിറിഞ്ചുകള്‍ പരസ്പരം കൈമാറി ഉപയോഗിക്കുന്നതിനാല്‍ നഗരത്തില്‍ എച്ച്‌ഐവിയും എയ്ഡും വ്യാപിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കുത്തിവെയ്പ്പുസെന്ററുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശം മേയര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

മുന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്കിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സിന്‍ഫിന്‍ പാര്‍ട്ടിയിലെ ക്രിയോ നി ദയാലി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഡബ്ലിനിലെ ആദ്യ സിന്‍ഫിന്‍ പാര്‍ട്ടി മേയറാണ് ദയാലി. അധികാരമേറ്റയുടനെ മയക്കുമരുന്നുപയോഗിക്കുന്നവര്‍ക്ക് കുത്തിവെയ്പ് സെന്ററുകള്‍ ഒരുക്കാനുള്ള തീരുമാനത്തോട് മുന്‍ മേയര്‍ ക്രിസ്റ്റി ബ്രൂക്കും, കൗണ്‍സിലര്‍മാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ പുതിയ ഡ്രഗ്‌സ് മിനിസ്റ്റര്‍ ഓഥന്‍ ഒറിയോഡ്രൈന്‍ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുന്നതിന് പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രമേയം തയാറാക്കുന്ന Anna Livia പ്രോജക്ട് വരും മാസങ്ങളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Share this news

Leave a Reply

%d bloggers like this: