‘മന്‍ കീ ബാതി’ല്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം

 
ന്യൂഡല്‍ഹി: വൈവിധ്യമാണ് രാജ്യത്തിന്റെ ശോഭയെന്നും വൈവിധ്യങ്ങളെ അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതി’ല്‍ പറഞ്ഞു. രാജ്യത്ത് ഐക്യം വേണമെന്ന് പറഞ്ഞ മോദി പക്ഷേ ഹരിയാനയിലെ ദളിത് കൊലപാതകത്തേക്കുറിച്ച് മൗനം പാലിച്ചു. അവയവദാനത്തിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രിക്കു കത്തയച്ച കണ്ണൂര്‍ സ്വദേശിയായ ശ്രദ്ധ തമ്പാനും ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളെയും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.

മന്‍ കി ബാത്തിനെ വിലയിരുത്തിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചതിന് കണ്ണൂര്‍ ആകാശവാണിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അവയവദാനത്തേക്കുറിച്ച് സംസാരിക്കണമെന്ന് കേരളത്തിലെ ചില പെണ്‍കുട്ടികളും ഡല്‍ഹിയിലുള്ള ദേവേഷും എന്നോട് ആവശ്യപ്പെട്ടു. അവയവദാനത്തില്‍ പല സംസ്ഥാനങ്ങളും ഇന്ന് മുന്‍നിരയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട് ഇക്കാര്യത്തില്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്.

ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മന്‍ കിബാത് നിര്‍്ത്തിവെക്കണമെന്നാവശ്യപ്പെട്ട് മഹാസഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: