മന്ത്രി സ്മൃതി ഇറാനിയെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചായിരുന്നു പ്രതിഷേധം. പ്രകോപനം സൃഷ്ടിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.
രാവിലെ മുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധത്തെ കുറിച്ച് സൂചന ലഭിച്ച് ബിജെപി പ്രവര്‍ത്തകരും എത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
സുഷമ സ്വരാജും കുടുംബവും കഷ്ടപ്പെട്ടാണ് പണം സമ്പാദിക്കുന്നത് എന്നും സോണിയയെയും രാഹുലിനെയും പോലെ വെയിലുകൊളളാതെയല്ല അവര്‍ സമ്പാദിക്കുന്നതെന്നുമായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. സുഷമ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുളളയാളാണെന്ന് സോണിയയും സുഷമയും കുടുംബവും ലളിത് മോഡിയില്‍ നിന്ന് എത്ര തുക കൈപ്പറ്റിയെന്ന് വെളിവാക്കണമെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചതിനെതിരെയായിരുന്നു സമൃതിയുടെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: