മന്ത്രി കെ. ബാബുവിന് 50 ലക്ഷം നേരിട്ട് നല്‍കിയെന്ന് ബിജുരമേശ്, ഈയാഴ്ച കേസ് ഫയല്‍ ചെയ്യും

 

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ ആരോപണവുമായി ബാറുടമ ബിജു രമേശ് രംഗത്ത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മന്ത്രി ബാബുവിനു താന്‍ നേരിട്ട് 50 ലക്ഷം രൂപ നല്കിയെന്ന് ബിജു രമേശ് ആരോപിച്ചു. മുന്‍പും ബിജു ഈ ആരോപണം ഉന്നയിച്ചിരുന്നു. 10 കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ താന്‍ നേരിട്ട ബാബുവിന്റെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ എത്തി പണം കൈമാറുകയായിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈയാണ് പണം വാങ്ങിയതെന്നും പിന്നീട് താന്‍ പുറത്തിറങ്ങിയപ്പോള്‍ സുരേഷ് പണം ബാബുവിന്റെ കാറില്‍ കൊണ്ടുവയ്ക്കുന്നത് കണ്ടുവെന്നും ബിജു രമേശ് ആരോപിച്ചു.

ബാബുവിനു പണം നല്കിയ കാര്യം വിജിലന്‍സിനോട് പറയാന്‍ താന്‍ തയാറായിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും ബിജു രമേശ് ആരോപിച്ചു. ബാബു നല്കിയ മാനനഷ്ടകേസ് പിന്‍വലിക്കാന്‍ താന്‍ ദൂതന്‍മാരെ വിട്ടുവെന്ന ആരോപണം ശരിയല്ല. ബാബുവിനെതിരേ ഈയാഴ്ച തന്നെ കേസ് ഫയല്‍ ചെയ്യുമെന്നും ബിജു രമേശ് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: