മന്ത്രി കാരണം വിമാനം വൈകി: അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് വനിതാ ഡോക്ടര്‍

 

കഴിഞ്ഞ ദിവസം മണിപ്പുരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ വെച്ചുണ്ടായ സംഭവത്തില്‍ കേന്ദ്ര വിനോദ സഞ്ചാരവകുപ്പു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിശദീകരണം തെറ്റെന്ന് കയര്‍ത്ത സംസാരിച്ച യാത്രക്കാരി ഡോ നിരാല സിന്‍ഹ. വിമാനത്താവളത്തില്‍നിന്ന് കരയുകയും ക്ഷോഭിച്ച് സംസാരിക്കുകയും ചെയ്യുന്ന സ്ത്രീയെ കണ്ട് താന്‍ അവരെ സമീപിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി എന്ന നിലയില്‍ ഞാന്‍ ഇടപെടണമെന്നായിരുന്നു അവരുടെ ആവശ്യമെന്നായിരുന്നു സംഭവത്തെ കുറിച്ചുള്ള കണ്ണന്താനത്തിന്റെ പ്രതികരണം.

എന്നാല്‍ മന്ത്രി തന്നെ ആശ്വസിപ്പിക്കാന്‍ യാതൊന്നും ചെയ്തില്ലെന്ന് നിരാല ഇന്ത്യാ ടുഡേയോട് പറഞ്ഞു. എന്റെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ മന്ത്രി യാതൊന്നും ചെയ്തില്ല. ആരും എന്നെ സഹായിക്കാനും എത്തിയില്ല- നിരാല പറഞ്ഞു. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഡോ നിരാല സിന്‍ഹയാണ് കണ്ണന്താനത്തിനു നേര്‍ക്ക് ദേഷ്യപ്പെട്ടത്.

വിവിഐപി യാത്രമൂലം ചൊവ്വാഴ്ച വിമാനങ്ങള്‍ രണ്ടുമണിക്കൂര്‍ വൈകിയതാണ് ഇംഫാല്‍ വിമാനത്താവളത്തില്‍ യാത്രക്കാരി ക്ഷുഭിതയാവാന്‍ കാരണം. സഹോദരന്റെ ശവസംസ്‌കാരചടങ്ങിനായി യാത്രക്കെത്തിയതാണ് ഡോ.നിരാലാസിംങ്. ഇംഫാലില്‍ നിന്നും കല്‍ക്കട്ടയിലേക്കും അവിടെനിന്നും പട്നയിലേക്കും പോകേണ്ടതായിരുന്നു നിരാലാസിംങിന്. പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ വരവുപ്രമാണിച്ചാണ് വിമാനങ്ങള്‍ വൈകിയത്. മറ്റൊരു ചടങ്ങിനെത്തി ഡല്‍ഹിക്ക് മടങ്ങാന്‍ വന്ന മന്ത്രി അല്‍ഫോണ്‍സ്‌കണ്ണന്താനം ഇതിനിടെ നിരാലക്കുമുന്നിലെത്തിയതോടെ അവര്‍ രോഷാകുലയായി. താന്‍ ഒരു ഡോക്ടറാണെന്നും രാഷ്ട്രീയക്കാരിയല്ലെങ്കിലും തന്റെ സമയത്തിനും വിലയുണ്ടെന്നും നിരാല പറഞ്ഞു.

രാജ്യത്ത് നിലനില്‍ക്കുന്ന വി വി ഐ പി സംസ്‌കാരം ഇല്ലാതാക്കണമെന്നും വി വി ഐ പി സംസ്‌കാരം മൂലം നിരവധിയാളുകള്‍ കഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഓരോ വ്യക്തിയും പ്രധാനപ്പെട്ടവരാണ്. അവര്‍ ഓരോരുത്തരുടെയും ബന്ധങ്ങളും പ്രാധാന്യമുള്ളവയാണ്- നിരാല കൂട്ടിച്ചേര്‍ത്തു.

ഷാങ്ഹായി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുന്ന രാഷ്ട്രപതിക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് അത് ലഭിക്കാത്തത് എന്തുകൊണ്ടാണ്. പ്രധാനമന്ത്രി വ്യക്തിപരമായി വിഷയത്തില്‍ ഇടപെടണമെന്നും നിരാല ആവശ്യപ്പെട്ടു. നവംബര്‍ 21നായിരുന്നു സംഭവം. വിമാനം വൈകിയതിനെ തുടര്‍ന്ന് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ നിരാലയ്ക്ക് സാധിച്ചില്ല.

https://www.youtube.com/watch?v=I4iMMM3hsdE

ഡികെ

 

Share this news

Leave a Reply

%d bloggers like this: