മനുഷ്യ കടത്തിനെതിരെ പോ?രാ?ടി?യ ഇന്ത്യന്‍ വംശജയ്ക്ക് യു.എസ് പ്രസിഡന്റിന്റെ ആദരം

മനുഷ്യക്കടത്തിന് എതിരെ പ്രതിഷേധിക്കുകയും ആളുകളുടെ അവകാശത്തെ സംരക്ഷിക്കുകയും ചെയ്ത ഇന്ത്യന്‍-അമേരിക്കന്‍ വംശജയായ സ്ത്രീക്ക് അവാര്‍ഡ്. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന ചടങ്ങില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് അവാര്‍ഡ് നല്‍കിയത്.

ഹ്യൂമന്‍ ട്രാഫിക്കിംഗിലെ പ്രത്യേക ഉപദേശകയായ മിനാല്‍ പട്ടേല്‍ ഡേവിസ് എന്ന യുവതിക്കാണ് ഈ ബഹുമതി ലഭിച്ചത്. ഹോസ്റ്റണിലെ മനുഷ്യക്കടത്തലിന് എതിരെ പ്രവര്‍ത്തിക്കുകയും, വിലമതിച്ച സംഭാവനകള്‍ നല്‍കുകയും ചെയ്തതിനാണ് മിനാലിന് അവാര്‍ഡ് ലഭിച്ചത്. യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാനിധ്യത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങിലാണ് മനുഷ്യക്കടത്തലിന് എതിരെ പ്രവര്‍ത്തിച്ചതിനുള്ള പ്രസിഡന്റ്‌റിന്റെ മെഡല്‍ ലഭിച്ചത്.

2015 ജൂലൈയിലാണ് മിനാലിനെ ഈ സ്ഥാനത്തെക്ക് നിയമിക്കുന്നത്. മനുഷ്യക്കടത്തല്‍ വിഷയത്തില്‍ പ്രാദേശികമായ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ മിനാലിന് കഴിഞ്ഞിട്ടുണ്ട്. മേയര്‍ ടര്‍ണറുടെ ആന്റി-ഹ്യൂമന്‍ ട്രാഫിക്കിംഗ് സ്ട്രാറ്റജിക് പ്ലാന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് മിനാല്‍ ഇപ്പോള്‍. യുഎസ് നഗരത്തിലെ മനുഷ്യക്കടത്തിന് എതിരെയുള്ള ആദ്യ സമഗ്ര പരിപാടിയാണ് ഇത്. ഇവര്‍ ഐക്യരാഷ്ട്രസഭയുടെ ലോക ഹ്യുമാനിറ്റേറിയന്‍ സമ്മിറ്റില്‍ മുന്‍ സ്പീക്കര്‍ ആയിരുന്നു. ഇന്ത്യന്‍ ദമ്പതികളുടെ മകളായി അമേരിക്കയില്‍ ജനിച്ച മിനല്‍ പട്ടേല്‍ കനക്ടിക്കട്ട് സര്‍വകലാശാലയില്‍നിന്ന് എം.ബി.എയും ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദവും നേടിയിട്ടുണ്ട്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: