മനുഷ്യാവയവങ്ങള്‍ കൃത്രിമമായി നിര്‍മിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍

 

സമീപഭാവിയില്‍ തന്നെ മനുഷ്യാവയവങ്ങള്‍ കൃത്രിമമായി പുനര്‍നിര്‍മിക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍. മനുഷ്യ ശരീരത്തിലെ 10 ട്രില്ല്യണ്‍ കോശങ്ങളിലെ 3.2 ബില്ല്യണ്‍ ജനിതക കോഡുകള്‍ മനസിലാക്കാനാകുന്നതോടെ രോഗ ചികില്‍സയുടെ രീതി തന്നെ മാറിപ്പോകും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകും. ഇതോടൊപ്പം നമ്മുടെ ഡി.എന്‍.എയിലെ ജീന്‍ കോഡുകള്‍ ഉപയോഗിച്ച് ഓരോ അവയവവും പുനര്‍സൃഷ്ടിക്കാനുമാകും. മനുഷ്യെന്റ ആയുസ് കൂട്ടാനും മറ്റ് അനേകം നേട്ടങ്ങളുണ്ടാക്കാനും ഇത് വഴി സാധിക്കുമെന്ന് മെക്‌സിക്കന്‍ അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനും ബയോടെക്‌ണോമി സി.ഇ.ഒയുമായ ജുവാന്‍ എന്റിക്വസ് പറഞ്ഞു. ദുബൈ ഹെല്‍ത്ത് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന രണ്ടാമത് ഹെല്‍ത്ത് ഫോറത്തിലെ മുഖ്യ പ്രഭാഷകരില്‍ ഒരാളാണ് അദ്ദേഹം. ഓറഞ്ചിന്റെ ജനിതക കോഡില്‍ ചെറിയൊരു മാറ്റം വന്നാല്‍ അത് മധുര നാരങ്ങയോ നാരങ്ങയോ ആയി മാറും. ഇതേപോലെ തന്നെ മനുഷ്യെന്റ ജനിതക ഘടനയില്‍ ഒരു അക്ഷരം മാറിയാല്‍ പോലും അയാള്‍ മറ്റൊരു മനുഷ്യനായി മാറും. നമ്മെ പൂര്‍ണമായോ ഭാഗികമായോ പുനര്‍നിര്‍മ്മിക്കാന്‍ ഈ മാര്‍ഗത്തിലൂടെ കഴിയും.

വീടിന്റെ ജനലോ വാതിലോ മാറ്റിവെക്കുന്നതുപോലെ തലച്ചോര്‍ ഒഴികെയുള്ള മനുഷ്യെന്റ അവയവങ്ങള്‍ മാറ്റിവക്കാനാവുന്ന കാലം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ കോഡിങിലൂടെ ജനിതകഘടന പകര്‍ത്തിവക്കാന്‍ മാത്രമല്ല, തിരുത്തലുകള്‍ വരുത്തി മുഷ്യെന്റ വൈകല്ല്യം പരിഹരിക്കാനും സഹായിക്കും. ദുബൈ ഹെല്‍ത്ത്‌കെയര്‍ അതോറിറ്റി ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ ഹുമൈദ് അല്‍ ഖത്തമി ഫോറം ഉദ്ഘാടനം ചെയ്തു.18 രാജ്യങ്ങളില്‍ നിന്ന് 2000 ആരോഗ്യ വിദഗ്ധരും 35 ലോകപ്രശസ്ത ശാസ്ത്രജ്ഞരും ഫോറത്തില്‍ പെങ്കടുക്കുന്നുണ്ട്. വ്യക്തിഗത ആരോഗ്യപരിപാലനം, മാനസികാരോഗ്യം, റോബോട്ടിക്‌സ് തുടങ്ങി വിവിധ വിഷയങ്ങള്‍ രണ്ട് ദിവസത്തെ േഫാറം ചര്‍ച്ച ചെയ്യുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: