മധുവിനെ മരണത്തില്‍ മമ്മൂട്ടിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ; മറുപടിയുമായി ആരാധകര്‍

 

അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്. മധുവിനെ മര്‍ദിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ട കൊലകളും അവയെ ആഘോഷമാക്കുന്നതും കേരളത്തില്‍ അടുത്തിടെ വര്‍ധിക്കുന്നുവെന്ന ആശങ്കകളാണ് ഉയരുന്നു.

മധുവിന്റെ ക്രൂരമായ കൊലപാതകത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. അ്ക്കൂട്ടത്തില്‍ പ്രതിഷേധം പ്രഹസനമാക്കിയ കുമ്മനം രാജശേഖരനടക്കമുള്ളവര്‍ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തു. മെഗാസ്റ്റാര്‍ മമ്മൂട്ടിയേയും സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മധുവിനെ ആദിവാസിയെന്ന് വിളിക്കരുതെന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. മധുവിനെ ആദിവാസിയെന്ന് തന്നെ വിളിക്കണമെന്നും അയാളുടെ സ്വത്വം മറച്ച് പിടിക്കേണ്ടത് അല്ലെന്നും സോഷ്യല്‍ മീഡിയ മെഗാസ്റ്റാറിന് പറഞ്ഞ് കൊടുത്തു.

മധു ആദിവാസിയായത് കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നും അത് മറക്കരുതെന്നും പ്രതികരണങ്ങളുണ്ടായി. തീര്‍ന്നില്ല ആദിവാസികളെക്കുറിച്ച് അഭിപ്രായം പറയാന്‍ മമ്മൂട്ടിക്ക് എന്താണ് യോഗ്യതയെന്നും ഇതുവരെ ഒരാളെയെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തി.

എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം പരോളിന്റെ ഔദ്ദ്യോഗിക ഫെയ്സ്ബുക് പോസ്റ്റില്‍ അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മധുവിനെ അനുജനെന്ന് വിളിച്ചതില്‍ ചിലര്‍ക്ക് രോഷം. ആദിവാസിയെന്നല്ല, എന്റെ അനുജനെന്നു വിളിച്ചുവെന്ന വാക്കില്‍
പിടിച്ച് മറ്റ് ചിലര്‍. മമ്മൂട്ടിയുടേത് ഭംഗിവാക്കല്ല; ആദിവാസി ഊരുകളിലുണ്ട് ആ കൈപ്പാടുകള്‍ എന്ന് തെളിയിക്കുന്ന പരോള്‍ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന കുറിപ്പിനു കീഴില്‍ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.

 

Share this news

Leave a Reply

%d bloggers like this: