‘മധുരം മലയാളം’ മേയ് 7 മുതല്‍ ഡബ്ലിനില്‍ മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു.

മലയാള മണ്ണില്‍ നിന്നും അയര്‍ലണ്ടിലേക്ക് ചേക്കേറിയ നമ്മുടെ കുഞ്ഞുങ്ങളെ മലയാള ഭാഷയും സംസ്‌കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ’മധുരം മലയാളം’ എന്ന പേരില്‍ മലയാളം ക്ലാസുകള്‍ തുടങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു . കേരളം സര്‍ക്കാറിന്റെ മുന്‍ ഭാഷാ വിദഗ്ധനും ഡല്‍ഹിയിലെ മലയാള ഭാഷാ പഠനത്തിന്റെയും മലയാളം മിഷന്റെയും ശില്പിയും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ വ്യക്തിയും എഴുത്തുകാരനുമായ ഡോക്ടര്‍ എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതി തയാറാക്കിയ , കേരള ഗവണ്മെന്റ് അംഗീകരിച്ച പാഠ്യ പദ്ധതി ആനുസരിച്ചാണ് ക്ലാസ്സുകളുടെ രൂപകല്‍പന. പാട്ടും കഥകളും കളികളും ഉള്‍പ്പെട്ട ക്ലാസുകള്‍ പൂര്‍ണമായും കുട്ടികളുടെ മാനസിക, സാമൂഹ്യ വളര്‍ച്ചയെയും കൂടെ കണക്കിലെടുക്കുന്നു . ഒരു വര്‍ഷത്തെ ക്ലാസ്സില്‍ മുടങ്ങാതെ പങ്കെടുക്കുന്ന കുട്ടിക്കു മലയാളം വായിക്കാനും എഴുതാനും കഴിയുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് . അഞ്ചു മുതല്‍ പത്ത് വയസു വരെ യുള്ള കുട്ടികള്‍ക്കാണ് ക്ലാസ്സിലേക്ക് പ്രവേശനം നല്‍കുന്നത് .

മാസത്തിലെ മൂന്നു ശനിയാഴ്ചകളില്‍ 11 .00 am മുതല്‍ 12 .30 pm വരെ ആവും സമയക്രമം.

മെയ് ഏഴാം തീയതി രാവിലെ ആഡംസ്ടൗണ്‍ സെയിന്റ് ജോണ്‍സ് ഇവാന്‍ജെലിസ്‌റ് സ്‌കൂള്‍ ഹാളില്‍ രാവിലെ 11 മണിക്ക് തുടങ്ങുന്ന മധുരം മലയാളം ക്ലാസ്സിലേക്ക് രക്ഷിതാക്കളെയും കുട്ടികളെയും ക്ഷണിക്കുന്നു . പ്രവേശനദിവസം കുട്ടികളെ പരിചയപ്പെടാനും അച്ഛനമ്മമാര്‍ക്ക് മധുരം മലയാളം പഠന പദ്ധതിയെ പറ്റി ഒരു മുഖവുര നല്‍കാനും ആഗ്രഹിക്കുന്നു . രജിസ്‌ട്രേഷന്‍ ദിവസത്തെ ക്ലാസ്സില്‍ പ്രവേശനം തികച്ചും സൗജന്യമാണ് . ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.

രശ്മി വര്‍മ്മ (0862163970)
രജത് വര്‍മ്മ(0871225452)

Share this news

Leave a Reply

%d bloggers like this: