മദ്യ കുപ്പി ശരീരത്തില്‍ വീണ് പരുക്കേറ്റു : എയര്‍ലിങ്കസ് വിമാനത്തില്‍ സുരക്ഷിതത്വം കുറയുന്നതായി പരാതി

ബോസ്റ്റണ്‍ : എയര്‍ലിങ്കസിന്റെ ട്രാന്‍സ് അറ്റ്‌ലാന്റിക് റൂട്ടില്‍ യാത്ര ചെയ്ത യാത്രകാരനുമേല്‍ മദ്യക്കുപ്പി വീണ് പരിക്കേറ്റു. ബോസ്റ്റണ്‍- ഡബ്ലിന്‍ യാത്രക്കിടെയാണ് അപകടം ഉണ്ടായത്. മറ്റൊരു യാത്രക്കാരന്‍ ഓവര്‍ഹെഡ് ബിന്‍ തുറന്നപ്പോള്‍ പെട്ടന്ന് കുപ്പി ഇയാളുടെ ശരീരത്തില്‍ വീണാണ് പരുക്കേറ്റത്. ഓവര്‍ ഹെഡ് കണ്ടെയ്‌നറുകള്‍ വേണ്ട വിധം പരിശോധിക്കുന്നതില്‍ എയര്‍ ലിങ്കസ് ശ്രദ്ധിക്കാത്തതാണ് ഇത്തരം അപകടം ഉണ്ടാകുന്നതെന്ന് പരിക്കേറ്റ ജോണ്‍ ലോങ്ലിങ് പരാതിയില്‍ ചുണ്ടി കാട്ടി.

2016 എല്‍ ഉണ്ടായ സംഭവത്തില്‍ മസാച്ചുസൈറ്റ് കോടതിയില്‍ നിയമയുദ്ധം തുടരുകയാണ് പരാതിക്കാരനായ ലോങ്ലിങ്. സംഭവത്തില്‍ എയര്‍ ലിങ്കസ് ഇതുവരെ പ്രതികരണം നടത്തിയില്ല. യു.എസ് കോടതിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ എയര്‍ലിങ്കസിന് നേരെ നിരവധി പരാതികളാണ് ലഭിച്ചത്. 2015 എല്‍ ലഗേജില്‍ നിന്നും വെഡിങ് റിങ്, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപെട്ട കേസില്‍ എയര്‍ ലിങ്കസിന് മേല്‍ ദശലക്ഷ കണക്കിന് ഡോളര്‍ പിഴ ചുമത്തപ്പെട്ടിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: