മദ്യപാനം സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ഉയര്‍ത്തുന്നുവെന്ന് പഠനങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മദ്യപാനത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷം 5 ശതമാനം വരെ ഉയര്‍ച്ച രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ 15 വയസ്സിന് മുകളിലുള്ളവര്‍ 11.5 ലിറ്റര്‍ ശുദ്ധമായ ആല്‍ക്കഹോള്‍ അകത്താക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കുടിയന്മാരെ നിലക്ക് നിര്‍ത്താന്‍ നിയമം ശക്തിപ്പെടുത്തണമെന്ന് അയര്‍ലന്‍ഡ് ആല്‍ക്കഹോള്‍ ആക്ഷന്‍ പ്രവര്‍ത്തകന്‍ കൊണാര്‍ ക്യൂലന്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുമ്പോള്‍ മറ്റൊരു വശത്ത് ആരോഗ്യ പ്രശ്‌നങ്ങളും കൂടും. കൂടാതെ കൊലപാതകങ്ങളും, വാഹന അപകടങ്ങളും ഉണ്ടാക്കുന്നതില്‍ മദ്യത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവാക്കേണ്ടുന്ന തുക മദ്യത്തിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ ഉപയോഗപ്പെടുത്തേണ്ടി വരുന്നത് ഒഴിവാക്കാന്‍ ആല്‍ക്കഹോള്‍ ബില്ല് മന്ത്രിസഭാ പാസാക്കേണ്ട ആവശ്യകതയും കൊണാര്‍ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ മേഖലക്ക് അമിത മദ്യ ഉപയോഗം ഏല്‍പ്പിക്കുന്ന പരിക്കുകള്‍ നിസാരമായി കാണരുതെന്നും മദ്യ നിരോധന സംഘടനകള്‍ ആവശ്യമുന്നയിച്ചിരിക്കുകയാണ്. പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ ചെലുത്തേണ്ട ഉത്തരവാദിത്വം ചെറുതല്ലെന്നും ഇത്തരം സംഘടനകള്‍ ആരോപണം ഉയര്‍ത്തുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: