മദ്യനയത്തെ അനുകൂലിച്ച് സുപ്രീം കോടതി..വില്‍പ്പന കുറച്ചാല്‍ ഉപയോഗം കുറയില്ലെന്നും കോടതി

ന്യൂഡല്‍ഹി: മദ്യനയത്തെ അനുകൂലിച്ച് സുപ്രീം കോടതി. മദ്യനയത്തെ മദ്യനിരോധനത്തിന്റെ തുടക്കമായി കണ്ടുകൂടെയെന്ന് സുപ്രീം കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം.

ബാര്‍ ലൈസന്‍സുകള്‍ മൗലികാവകാശമല്ല.ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതില്‍ തെറ്റെന്താണ്. മദ്യത്തിന്റെ ലഭ്യത കുറച്ചാല്‍ ഉപഭോഗവും കുറയില്ലേ. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കണ്ടേ എന്നും കോടതി ചോദിച്ചു.

മദ്യം വാങ്ങി വീട്ടില്‍ വച്ച് കഴിക്കുന്നത് തെറ്റല്ലെന്ന് പറഞ്ഞ കോടതി നയത്തിന് മുന്പ് സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്ക് നയിച്ചതെന്നും ഫയലുകള്‍ ഇക്കാര്യം പറയുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. സന്പൂര്‍ണ മദ്യ നിരോധനം കടുത്ത നടപടിയാകില്ലേ എന്നും കോടതി ആരാഞ്ഞു. അന്തിമവാദം ഉച്ചയ്ക്ക് ശേഷം തുടരും.

Share this news

Leave a Reply

%d bloggers like this: