മദ്യം ഉപയോഗിക്കാനുളള പ്രായപരിധി 21ല്‍ നിന്ന് 23 വയസായി ഉയര്‍ത്തി

 

കേരളത്തില്‍ കുട്ടികുടിയന്‍മാരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 23 വയസ്സായി ഉയര്‍ത്തും.മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഇപ്പോള്‍ 21 വയസ്സാണ് മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഇത് 23 വയസ്സായി ഉയര്‍ത്താനാണ് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനായി അബ്കാരി നയത്തില്‍ മാറ്റം വരുത്തും.

വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരി ഉപയോഗം വ്യാപകമാണെന്ന് പരാതിയുണ്ട്. പ്രായം ഉയര്‍ത്തുക വഴി കുട്ടികുടിയന്‍മാരെ ഒരു പരിധി വരെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്താമെന്നാണ് പ്രതീക്ഷ. നേരത്തെ, ബാര്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അത് മുഖവിലക്കെടുത്തിരുന്നില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: