മത്സ്യ ഫാക്ടറിയില്‍ അമോണിയ വാതക ചോര്‍ച്ച: 14 പേര്‍ ആശുപത്രിയില്‍

ഡൌണ്‍: ഡൌണ്‍ കൗണ്ടിയില്‍ മത്സ്യ ഫാക്ടറിയില്‍ അമോണിയ ചോര്‍ന്നതിനെ തുടര്‍ന്ന് വാതകം ശ്വസിച്ച 14 ആളുകളെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഡൌണ്‍ കൗണ്ടിയിലെ കില്‍കീലില്‍ യങ് സീഫുഡ് പ്രോസസ്സിംഗ് യൂണിറ്റിലാണ് സംഭവം. തൊട്ടടുത്ത ഡെയ്‌സി ഹില്‍ ആശുപത്രിയില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ പ്രവേശിപ്പിച്ചവര്‍ക്ക് അടിയന്തര സേവനങ്ങള്‍ നല്‍കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വടക്കന്‍ അയര്‍ലന്‍ഡ് ഫയര്‍ റെസ്‌ക്യൂ സര്‍വീസ് സ്ഥലത്തു എത്തിയപ്പോഴേക്കും വാതക ചോര്‍ച്ച നിലച്ചിരുന്നു. വാതകചോര്‍ച്ച ഉണ്ടായതു എന്തുകൊണ്ടാണെന്ന് വിലയിരുത്താന്‍ അഗ്‌നിശമനസേന അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. വാതകം ശ്വസിച്ചവരെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് ഇവര്‍ക്ക് ഓക്‌സിജന്‍ തെറാപ്പി നല്‍കിയിരുന്നു. അമോണിയ ചോര്‍ച്ച ജീവന്‍ അപകടത്തില്‍ ആക്കുന്നിലെങ്കിലും ഇത് ശ്വസിച്ചവര്‍ക്ക് ചില ശാരീരിക അസ്വസ്ത്യങ്ങള്‍ അനുഭവപ്പെട്ടതിനാല്‍ ഇവരെ ഉടന്‍ തന്നെ ആശുപരിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സീ ഫുഡ് പ്രോസസിംഗ് സെന്ററുകളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളും, രാസവാതകങ്ങളും നിയന്ത്രങ്ങള്‍ക്ക് വിധേയമായിരിക്കേണ്ടതുണ്ട്. ഇവ ഒരു തരത്തിലും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. എവിടെ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെട്ടിരുന്നു. ഫാക്ടറിയിലെ ചെമിക്കല്‍ യൂണിറ്റില്‍ ഉണ്ടായ ഏതെങ്കിലും തകരാറാവാം വാതകം ചോരാന്‍ കാരണമെന്ന് പറയപ്പെടുന്നു.

രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ഫാക്ടറികള്‍ 6 മാസത്തില്‍ ഒരിക്കല്‍ അംഗീകൃത ചെമിസ്‌ററ് പരിശോധിക്കേണ്ടതുണ്ട്. ജന വാസ കേന്ദ്രങ്ങളില്‍ ഇത് നിര്‍ബന്ധമായും പാലിക്കണമെന്ന് നിയമം ഉണ്ടെങ്കിലും ഒട്ടുമിക്ക ഫാക്ടറികളും പരിശോധന നടത്തുന്നതില്‍ അലംഭാവം കാണിക്കുന്നത് ഇതുപോലുള്ള വിഷവാതകങ്ങള്‍ ചോരാന്‍ കാരണമാകുന്നുണ്ടെന്ന് ഫയര്‍ റെസ്‌ക്യൂ അംഗങ്ങള്‍ പറയുന്നു. രസവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഫാക്ടറിക്ക് നിയമ നടപടികള്‍ നേരിടേണ്ടിവരും.

ഡികെ

Share this news

Leave a Reply

%d bloggers like this: