മതവികാരത്തെ ബാധിക്കുമെന്ന കാരണത്താല്‍ ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ പരസ്യം വിലക്കി

ഡബ്ലിന്‍/ലണ്ടന്‍ : 56 സെക്കന്റ് പരസ്യത്തില്‍ അവതരിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി. പരസ്യത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി, ഭാരോദ്വാഹകര്‍, കര്‍ഷകര്‍, ഗോസ്പല്‍ ക്വയര്‍ തുടങ്ങി പലവിധ മേഖലകളില്‍ നിന്നും ധാരാളം ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ പരസ്യമാണ് വിവാദങ്ങളില്‍ കുടുങ്ങി നിരോധത്തിലെത്തിയത്. ബ്രിട്ടനിലെ സിനിമ അഡൈ്വര്‍ടൈസിംഗ് അതോറിറ്റിയും ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനും അംഗീകാരം നല്കിയ പരസ്യ ചിത്രത്തിനു എതിര്‍പ്പു നേരിടേണ്ടി വന്നത് ഡിജിറ്റല്‍ സിനിമ മീഡിയ ഏജന്‍സിയില്‍ നിന്നായിരുന്നു. ഡിസിഎം പ്രധാനമായും വൂ സിനിമാസ്, ഓഡിയോണ്‍, സിനിവേള്‍ഡ് എന്നിവര്‍ക്ക് പരസ്യങ്ങള്‍ നല്കുന്നവരാണ്.

സിനിമയ്ക്കു മുന്‍പ്് ഇത്തരം പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാകുമെന്ന വിശദീകരണം നല്കിയാണ് ഡിസിഎം പരസ്യം പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയത്. പരസ്യം വലിയ രീതിയില്‍ ചര്‍ച്ചാ വിഷയമായതോടെ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ ഇതിനോടകം തന്നെ രംഗത്തു വന്നു. തങ്ങളുടെ മതത്തെ വേര്‍തിരിച്ചു കാണുന്ന രീതിയാണ് പരസ്യം നല്കുന്ന സന്ദേശമെന്ന് വിമര്‍ശിച്ചുകൊണ്ട് മറ്റു മതവിശ്വാസികളും രംഗത്തെത്തിയിരുന്നു. ഡിസംബര്‍ 18 ന് റിലീസിനു തയ്യാറെടുക്കുന്ന സ്റ്റാര്‍ വാര്‍സ്: ദ ഫോഴ്‌സ് എവേക്കന്‍സി എന്ന ചിത്രത്തിനു മുന്നോടിയായി തയ്യാറാക്കിയ പരസ്യമായിരുന്നു ഇത്. പരസ്യം നിരോധിച്ച നടപടിയെ ചോദ്യം ചെയ്ത് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് രംഗത്തെത്തി. മതപരമായ വിവേചനമാണ് തങ്ങളോട് കാട്ടിയതെന്ന് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് അപലപിച്ചു.

ഡി

Share this news

Leave a Reply

%d bloggers like this: