മണിക്കൂറില്‍ രണ്ടരലക്ഷം സിഗരറ്റ് നിര്‍മ്മിക്കാന്‍ കഴിയുന്ന അനധികൃത ഫാക്ടറി പിടികൂടി

ലോത്ത്: സര്‍ക്കാര്‍ ഖജനാവിന് 12 മില്യണ്‍ യൂറോ നഷ്ടം വരുത്താന്‍ കഴിയുന്ന അനധികൃത സിഗരറ്റ് ഫാക്ടറി ലോത്തില്‍ പിടികൂടി. അയര്‍ലണ്ടില്‍ ആദ്യമായാണ് ഇത്തരമൊരു ഫാക്ടറി പിടികൂടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 11 പേരെയാണ് പിടികൂടിയത്. ബള്‍ഗേറിയ, രോമണിയ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള 20 വയസ്സ് പ്രായമുള്ള യുവാക്കളെയും സംഭവസ്ഥലത്തുനിന്നും അറസ്റ്റു ചെയ്തു.

25 മില്യണ്‍ സിഗരറ്റുകള്‍ ഫാക്ടറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. Mayfair എന്ന ലേബലില്‍ നിര്‍മ്മിക്കപ്പെട്ട സിഗരറ്റുകള്‍ വില്‍പനക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്. 400 കിലോ വരുന്ന പുകയിലയും ഇതോടൊപ്പം കണ്ടെത്തി. സിഗരറ്റ് നിര്‍മ്മാണം, പാക്കിങ് തുടങ്ങി ആധുനിക സൗകര്യങ്ങളോടെയാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.

ഗാര്‍ഡ-കസ്റ്റംസ്-റവന്യു ടീമിന്റെ സംയുക്തമായ റെയിഡിലാണ് ഫാക്ടറി കണ്ടെത്തിയത്. 11 പേര്‍ അടങ്ങുന്ന സംഘത്തെ വിദഗ്ദ്ധര്‍ ചോദ്യം ചെയ്യലിനായി ഗാര്‍ഡ സ്‌റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: