മണല്‍മാത്രമുപയോഗിച്ച് നിര്‍മ്മിച്ച ഏറ്റവും വലിയ സാന്തക്ലോസ് ഒഡീഷയില്‍

ഒഡീഷ: പ്രശസ്ത മണല്‍ശില്പി സുദര്‍ശന്‍ പടിനായിക് മണലുപയോഗിച്ച് നിര്‍മ്മിച്ച സാന്തക്ലോസ് ലോകശ്രദ്ധ നേടുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ മണല്‍ സാന്റയാണിത്. 1000 ടണ്‍ മണലുപയോഗിച്ചാണ്45 അടി ഉയരമുള്ള സാന്റയെ ഒഡീഷയിലെ പുരി കടല്‍ത്തീരത്ത് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ മണലിനുപുറമെ നിറം നല്‍കുന്നതിനായി മണലില്‍ കളറും ചേര്‍ത്ത് 22 മണിക്കൂര്‍കൊണ്ടു നിര്‍മ്മിച്ച ഈ സാന്റ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് സുദര്‍ശന്‍.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: