മഞ്ഞ് വീഴ്ച കനക്കുന്നു; അയര്‍ലണ്ടില്‍ കാലാവസ്ഥ ദുരിതം തീരുന്നില്ല, ഏഴ് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്

അയര്‍ലണ്ട് വീണ്ടും ശൈത്യത്തിന്റെ പിടിയില്‍, 70 മൈല്‍ വേഗത്തില്‍ കാറ്റും കടുത്ത മഞ്ഞുവീഴ്ചയും മഴയും ഉണ്ടാകാമെന്നാണ് കാലാവസ്ഥ അധികൃതരുടെ പ്രവചനം. ജീവപായത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് കൗണ്ടികളില്‍ ഓറഞ്ച് വാണിങ് നല്‍കിയിട്ടുണ്ട്. കടുത്ത മഞ്ഞുവീഴ്ചയില്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതാകാനും ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകാനും സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നു. ഗതാഗത തടസം, പവര്‍കട്ട്, മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഡബ്ലിന്‍, കില്‍ഡയര്‍, ലോത്ത്, വെക്‌സ്ഫോര്‍ഡ്, വിക്കലോ, മീത്ത്, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളിലാണ് ഇന്നലെ രാത്രി മുതല്‍ ഓറഞ്ച് വാണിങ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് പ്രദേശങ്ങളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. സൈബീരിയയില്‍ നിന്നും വീശിയടിക്കുന്ന ശൈത്യ കാറ്റില്‍ മിക്ക പ്രദേശങ്ങളും മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. രാത്രികാലങ്ങളില്‍ താപനില -4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും പ്രവചിക്കപ്പെടുന്നു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ഏറ്റവും മോശം കാലാവസ്ഥ സമ്മാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അയര്‍ലണ്ടില്‍ കനത്ത മഞ്ഞിന്റെ മടങ്ങിവരവ്. നാല് സെ.മി മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡബ്ലിന്‍ എയര്‍പോര്‍ട്ട് റണ്‍വേയില്‍ കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഒരു മണിക്കൂറോളം അടച്ചിട്ടു. എയര്‍പോര്‍ട്ട് സര്‍വീസുകള്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
റോഡുകളില്‍ ബ്ലാക്ക് ഐസ് ഉണ്ടായേക്കാവുന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഭൂരിഭാഗം സര്‍വീസുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായി ഡബ്ലിന്‍ ബസ് അറിയിച്ചു. ചില റൂട്ടുകളില്‍ തടസം നേരിട്ടേക്കാം.

എ എം

Share this news

Leave a Reply

%d bloggers like this: