മഞ്ഞനിക്കര പെരുന്നാള്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : സെന്റ്. ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥാപന പെരുന്നാളും പരിശുദ്ധ ഏലിയാസ് തൃതീയന്‍ ബാവായുടെ ( മഞ്ഞനിക്കര ബാവ ) യുടെ ദുഖറോനോ പെരുന്നാളും 2017 ഫെബ്രുവരി 19 ആം തിയതി ഞായറാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയായി നടത്തപ്പെടുന്നു . ഈ വര്‍ഷത്തെ പെരുന്നാളിന് Rev. Fr. കുരിയാക്കോസ് ചാത്തനാട്ട് (UK) മുഖ്യ കാര്‍മ്മികത്വവും Fr . ബിജു പാറേക്കാട്ടില്‍ Fr . ജിനോ ജോസഫ് എന്നിവര്‍ സഹ കാര്‍മ്മികത്വവും വഹിക്കുന്നു . പെരുന്നാള്‍ സന്ദേശം , മഞ്ഞനിക്കര ബാവായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന , കൈ മൊത്ത് , നേര്‍ച്ച സദ്യ , ലേലം എന്നിവയും പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്നു .

പെരുന്നാള്‍ നടത്തിപ്പിലേക്കുള്ള ഓഹരിയുടെ വിതരണം ബഹുമാനപ്പെട്ട ബിജു പാറേക്കാട്ടില്‍ അച്ചന്‍ മുന്‍ സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാജു ജേക്കബിന് 5 /2 /17 ന് നല്‍കികൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു . ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം 8.30 ന് Fr . കുരിയാക്കോസ് ചാത്തനാട്ട് സന്ധ്യാ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുന്നു .
Church Address : St.Gregorios Jacobite syrian Orthodox church, Smithfeld , Arran Quay,Duublin 7.

കൂടുതല്‍ വിവരങ്ങള്‍ക്ക് ,

Fr.Biju Parekkattil Ph. 0894239359 ( Vicar )
Fr. Jino Joseph Ph. 0894595016 ( Assist.Vicar )

Share this news

Leave a Reply

%d bloggers like this: