മക്‌ഡൊണാള്‍ഡിന് തിരിച്ചടി; ബിഗ് മാക് ഇനി ഐറിഷ് കമ്പനിക്ക്

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഫാസ്റ്റ് ഫുഡ് രംഗത്തെ ഭീമനായ മക്‌ഡൊണാള്‍ഡിനുമേല്‍ വിജയം നേടി ഐറിഷ് കമ്പനിയായ ‘സൂപ്പര്‍ മാക്’. ഗാല്‍വേ ആസ്ഥാനമായുള്ള സൂപ്പര്‍ മാക് കമ്പനിയാണ് തങ്ങളുടെ കമ്പനിയുടെ അതെ പേരിലുള്ള മക്‌ഡൊണാള്‍ഡിന്റെ ‘ബിഗ് മാക്’ എന്ന ഉല്‍പന്നത്തിന്റെ വ്യാപാരമുദ്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തുടര്‍ന്ന് മക്‌ഡൊണാള്‍ഡിനോട് യൂറോപ്യന്‍ യൂണിയന്റെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓഫീസ് ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

തങ്ങളുടെ വ്യാപാരത്തിന്റെ വികസനത്തിന് വിലങ്ങുതടിയായി നിന്നതിനെ തുടര്‍ന്ന് ഐറിഷ് ഫാസ്റ്റ് ഫുഡ് കമ്പനിയായ സൂപ്പര്‍ മാക് ഇയു യൂണിയന്റെ സമിതിക്ക് 2007ല്‍ പരാതി നല്‍കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സമിതിയുടെ തീരുമാനം മക്‌ഡൊണാള്‍ഡിന് വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. അയര്‍ലന്‍ഡിന്റെ ഗ്രാമീണ മേഖലകളില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരുന്ന സൂപ്പര്‍മാക് പ്രശസ്തമായതോടെ യുകെയിലേക്കും യൂറോപ്പിലേക്കും ഭക്ഷ്യശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സൂപ്പര്‍ മാക് സ്ഥാപക ഉടമ പാറ്റ് ഡോണ പറയുന്നു.

‘മാക്’ എന്ന വ്യാപാരമുദ്ര മക് ഡൊണാള്‍ഡ് ശരിയായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന സൂപ്പര്‍ മാകിന്റെ വാദം യു.എന്‍ സമിതി അംഗീകരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: