മക്കളെ മതതീവ്രവാദികളാകുന്നതില്‍ നിന്നു പിന്തിരിപ്പിക്കണമെന്ന് മുസ്‌ലീം സമൂഹത്തിനോട് ഒബാമ

 

വാഷിംഗ്ടണ്‍: മതതീവ്രവാദത്തിലേക്കു മക്കള്‍ ചായുന്നതും അതിനെ പ്രകീര്‍ത്തിച്ചു മുന്നേറുന്നതും ഒഴിവാക്കാന്‍ മുസ്‌ലീം സമൂഹത്തോടു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭ്യര്‍ഥിച്ചു. മക്കളെ ഇത്തരം പ്രവണതകളില്‍നിന്നു മാതാപിതാക്കള്‍ പിന്തിരിപ്പിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ ന്യായീകരിക്കുന്ന മാനസിക അവസ്ഥയുള്ളവരാണ് ഇപ്പോള്‍ ലോകം നേരിടുന്ന പ്രശ്‌നമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം സമുദായത്തിലാണ് ഈ പ്രവണത കണ്ടു വരുന്നത്. ഒരു ചെറിയ സംഘമാണ് ഇതു വളര്‍ത്തിക്കൊണ്ടുവരുന്നത്. ഐഎസ് പോലുള്ള സംഘടനകളും തീവ്രവാദികളും ബഹുഭൂരിപക്ഷംവരുന്ന നല്ല മതവിശ്വാസികളെ അപമാനിക്കുകയാണ്. ഐഎസ് ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതല്ല. തിന്മയുടെ മുഖമാണ് ഐഎസ് എന്നും ഒബാമ പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: