മക്കയിലെ ഹോട്ടലില്‍ തീപിടുത്തം..ഏഷ്യയില്‍ നിന്നുള്ള ആയിരത്തോളം ഹജ് തീര്‍ഥാടകരെ മാറ്റിപാര്‍പ്പിച്ചു

മക്ക : മക്കയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഏഷ്യയില്‍ നിന്നുള്ള ആയിരത്തോളം ഹജ് തീര്‍ഥാടകരെ മാറ്റിപാര്‍പ്പിച്ചു. ഇന്നുരാവിലെയാണ് മക്കയിലെ ഹോട്ടലിന്റെ എട്ടാം നിലയില്‍ തീപിടുത്തം ഉണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

മക്കയിലെ അല്‍ അസീസിയ ജില്ലയിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. രണ്ടു തീര്‍ഥാടകര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. തീപിടുത്തം നടന്ന സ്ഥലത്തുണ്ടായിരുന്നത് ഏതു രാജ്യക്കാരാണ് എന്നതു സംബന്ധിച്ചും വ്യക്തതയില്ല.

ഈ മാസം പതിനൊന്നാം തിയതി മക്കയിലുണ്ടായ ക്രെയിന്‍ അപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ 115 തീര്‍ഥാടകര്‍ മരിച്ചിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും.

Share this news

Leave a Reply

%d bloggers like this: