ഭ്രാന്തി പശു രോഗം… അയര്‍ലന്‍ഡിന് ബീഫ് സ്റ്റാറ്റസില്‍ തിരിച്ചടി നല്‍കുമെന്ന് കാര്‍ഷിക മന്ത്രി

ഡബ്ലിന്‍: കൗണ്ടി ലൂത്തിലെ ഡയറിയില്‍  ഭ്രാന്തി പശു രോഗം കണ്ടെത്തിയത് അന്താരാഷ്ട്ര തലത്തില്‍ അയര്‍ലന്‍ഡിന് ബീഫ് സ്റ്റാറ്റസില്‍ തിരിച്ചടി നല്‍കുമെന്ന്  കാര്‍ഷിക മന്ത്രി സിമോണ്‍ കോവേനി. അന്താരാഷ്ട്ര ബീഫ് സ്റ്റാറ്റസ് “നിയന്ത്രിത”മെന്ന നിലയിലേക്ക് താഴ്ത്തപ്പെടാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. കയറ്റുമതിയില്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ മൂലം ഇടിവ് സംഭവിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. ഐറിഷ് ബീഫ് ഉപയോഗിക്കുന്നത് മൂലം മനുഷ്യന്മാര്‍ക്ക് പ്രശ്നമൊന്നും ഉണ്ടാകില്ലെന്നും പറയുന്നു.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍ ഹെല്‍ത്ത് രാജ്യത്തിലെ മാട്ടിറച്ചി പ്രശ്നരഹിതമെന്ന നിലയില്‍ സ്റ്റാറ്റസ് നല്‍കിയിട്ട് ഒരാഴ്ച്ച ആകുന്നേ ഉള്ളൂ. ഇതിനിടെയാണ് വീണ്ടും നിയന്ത്രിത മെന്ന നിലയിലേക്ക് സ്റ്റാറ്റസ് മാറുന്നത്. പതിനൊന്ന് വര്‍ഷത്തിന് ശേഷമായിരുന്നു രാജ്യത്തിന് പ്രശ്നരഹിതമെന്ന സ്റ്റാറ്റസ് അനുവദിച്ച് കിട്ടിയത്.  എന്തായാലും ഇക്കാര്യങ്ങള്‍ വിപണിയെ ബാധിക്കില്ലെന്നാണ് മന്ത്രിയുടെ പ്രതീക്ഷ.

ഭ്രാന്തിപശു രോഗം സ്ഥിരീകരിച്ചതോടെ പ്രധാനമായും അറിയേണ്ടത് അഞ്ച് വയസ് പ്രായമുള്ള പശുവിന് ഏത് വിധത്തിലാണ് അസുഖം വന്നിരിക്കുന്നതെന്നാണ്.  ഭക്ഷണത്തില്‍ നിന്ന് വന്നതോ പ്രസവത്തിലോ പ്രസവത്തിന് മുമ്പ് തന്നെ രോഗമുണ്ടായതോ ആകാം. ഇരു സാധ്യതകളും ആരോഗ്യ വിദഗ്ദ്ധര്‍ പരിശോധിക്കുന്നുണ്ട്.  ജനങ്ങളോട് ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. 2002 മുതല്‍  ഏഴ് മില്യണ്‍ മൃഗങ്ങളെ പരിശോധിച്ച ശേഷം അപൂര്‍വം മാത്രമാണ് രോഗത്തോടെ ഫലം ലഭിച്ചിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും മന്ത്രി ആവര്‍ത്തിക്കുന്നു.   €2.2ബില്യണ്‍ ആണ് രാജ്യത്തെ മാട്ടിറച്ചി വ്യവസായം.  രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഭ്രാന്തി പശു രോഗം രാജ്യത്ത് കണ്ടെത്തുന്നത്.

രാജ്യത്തെ മാട്ടിറച്ചി വിപണിക്ക് നിയന്ത്രിത സ്റ്റാറ്റസ് ഉണ്ടെങ്കില്‍ തന്നെ യുഎസ്,  ജപ്പാന്‍, ചൈന എന്നിവിടങ്ങളിലെ ഇറച്ചിയെത്തിക്കാനാകും. അപൂര്‍വ ഇനം പശുകുട്ടിയിലാണ് ഇപ്പോള്‍ അസുഖം കണ്ടെത്തിയിരിക്കുന്നത്.  ഇതിന്‍റെ തള്ളപശുവിനെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പശു ചത്തതോടെ ചൊവ്വാഴ്ച്ച പരിശോധന നടത്തുകയും ബുധനാഴ്ച്ച ഫലം ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയുമായിരുന്നു.  ഫാമിന് പുറത്തേയ്ക്കും അകത്തേയ്ക്കും കന്ന് കാലികളെ കൊണ്ട് പോകുന്നത് ഇതോടെ സംഭവത്തിലുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നിയന്ത്രിക്കുന്നുണ്ട്. നിലവിലെ പ്രശ്നം മൂലം പാലുത്പന്നങ്ങളോ മാംസമോ കഴിക്കുന്നതിന് പ്രശ്നമൊന്നുമില്ല.

Share this news

Leave a Reply

%d bloggers like this: