ഭൂമിയുടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ (സിഒ2) അളവ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍…

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഹവായിയിലെ ‘മൗന ലോവ’ വാനനിരീക്ഷണ കേന്ദ്രത്തിലെ ഗവേഷകരാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 445 പിപിഎം രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. അതായത് അന്തരീക്ഷത്തിലെ ഓരോ ദശലക്ഷം വാതക തന്മാത്രകളിലെ 445-ഉം സിഒ2 ആണെന്ന് സാരം. 800,000 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്രയും രേഖപ്പെടുത്തുന്നത്. ഹോമോസാപ്പിയന്‍സ് വരുന്നതുതന്നെ 300,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.

1958-ലാണ് മൗന ലോവയില്‍ ശാസ്ത്രജ്ഞര്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് നിരീക്ഷിക്കാന്‍ തുടങ്ങുന്നത്. അന്ന് 335 പിപിഎം ആയിരുന്നു രേഖപ്പെടുത്തിയതെങ്കില്‍ 2013-ല്‍ എത്തിയപോഴേക്കും അത് 400 പിപിഎം ആയി ഉയര്‍ന്നു. ഫോസില്‍ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗവും, വ്യവസായ വല്‍ക്കരണത്തിന്റെ പരിണിതഫലമായി ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടിയതും, വനനശീകരണവുമൊക്കെയാണ് സിഒ2 ഇത്രയധികം ഉയരാന്‍ കാരണം. ഇത് അന്തരീക്ഷത്തിലെ താപനില ഉയരാന്‍ കാരണമാവുകയും പല ജീവചാലങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുകയും ചെയ്യുന്നു. സിഒ2 കൊണ്ട് മാത്രം ഊഷ്മാവ് ഒരു ഡിഗ്രി ഉയര്‍ന്നിട്ടുണ്ട്. വരള്‍ച്ച, ഉഷ്ണക്കാറ്റ്, കടുത്ത വേനല്‍കാലം എന്നിവയൊക്കെ അതിന്റെ ബാക്കിപത്രമാണ്.

ഇനിയും ആഗോള താപനില മൂന്നോ നാലോ ഡിഗ്രികൂടെ ഉയര്‍ന്നാല്‍ ഭൂമി വാസയോഗ്യമല്ലാതാകും. അത് മുന്നില്‍ കണ്ടുകൊണ്ടാണ് പാരീസ് ഉടമ്പടിപോലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ കൊണ്ടുവന്നത്. പക്ഷെ അതെത്രത്തോളം നടപ്പിലാക്കപ്പെടുന്നു എന്നതാണ് ഗൌരവകാരം. നിലവിലെ അവസ്ഥയില്‍ സിഒ2 കുറയുമെന്ന നേരിയ പ്രതീക്ഷപോലും ഗവേഷകര്‍ പങ്കുവക്കുന്നില്ല.

Share this news

Leave a Reply

%d bloggers like this: