ഭൂമിക്ക് വില കൂടുന്നതില്‍ കൊച്ചി ലോകത്തില്‍ രണ്ടാമത്

ലോകത്ത് റിയല്‍ എസ്റ്റേറ്റില്‍ അടുത്ത കാലത്ത് ഏറ്റവും വിലക്കയറ്റമുണ്ടായ നഗരങ്ങളില്‍ കേരളത്തിന്റെ സ്വന്തം കൊച്ചി കാനഡയിലെ ടൊറന്റോയ്ക്ക് പിന്നില്‍ രണ്ടാമത്. ആഗോളതലത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്റുമാരായ നൈറ്റ് ഫ്രാങ്ക്സ് പ്രസിദ്ധപ്പെടുത്തിയ ഗ്ലോബല്‍ റസിഡന്‍ഷ്യല്‍ സിറ്റീസ് ഇന്‍ഡക്സിലാണ് കൊച്ചി മുന്‍നിരയിലെത്തിയതായി പറയുന്നത്. 2017ന്റെ രണ്ടാം ക്വാര്‍ട്ടറില്‍ കൊച്ചി നഗരത്തില്‍ 20 ശതമാനം വിലക്കയറ്റമുണ്ടായതാണ് റാങ്ക് പട്ടികയില്‍ രണ്ടാമതെത്താനിടയാക്കിയത്.

നൈറ്റ് ഫ്രാങ്ക്സിന്റെ റാങ്ക് പട്ടികയില്‍ ഒന്നാമതുള്ള ടൊറന്റോയില്‍ ഈ വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 29.3 ശതമാനമാണ് വിലക്കയറ്റമുണ്ടായത്. മറ്റൊരു കനേഡിയന്‍ നഗരമായ ഹാമില്‍ട്ടണ്‍ ആണ് പട്ടികയില്‍ കൊച്ചിക്കു പിന്നില്‍ മൂന്നാമതുള്ളത്. കഴിഞ്ഞ ക്വാര്‍ട്ടറിലാണ് ഈ നഗരം ആദ്യപത്തില്‍ ഇടം നേടിയത്.

ഈ വര്‍ഷത്തിന്റെ ആദ്യക്വാര്‍ട്ടറില്‍ 20 ശതമാനത്തിലേറെ വിലക്കയറ്റവുമായി മൂന്ന് ചൈനീസ് നഗരങ്ങളുണ്ടായിരുന്നു. വുക്സി, നാന്‍ജിംഗ് ഷെംഗ്ഷൂ എന്നീ ചൈനീസ് നഗരങ്ങളുടെ സ്ഥാനം ടൊറന്റോയ്ക്കു മുകളിലായിരുന്നു. ഇതില്‍ രണ്ട് നഗരങ്ങള്‍ രണ്ടാംക്വാര്‍ട്ടറിലും ആദ്യപത്തില്‍ തന്നെയുണ്ട്.

 

 

 

 

Share this news

Leave a Reply

%d bloggers like this: