ഭീകരാക്രമണ സാധ്യത; ഇടുക്കി ജില്ലയിലെ 12 ഡാമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു…

സംസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഇടുക്കി ജില്ലയിലെ 12 ഡാമുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇടുക്കി, മുല്ലപ്പെരിയാര്‍, മാട്ടുപ്പെട്ടി ഡാമുകള്‍ക്കാണു സുരക്ഷ വര്‍ധിപ്പിച്ചത്. 24 മണിക്കൂര്‍ സുരക്ഷക്കായി ആംഡ് പൊലീസിന്റെ പ്രത്യേക സംഘത്തെയും ഡാം പരിസരത്തു വിന്യസിച്ചിട്ടുണ്ട്.

ശ്രീലങ്കയിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കേരളത്തിലും ആക്രമണം നടക്കുമെന്ന ഭീഷണി സന്ദേശം ബംഗളൂരു പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനുകളില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് കേരളത്തിനയച്ച ഫാക്സ് സന്ദേശത്തില്‍ ബംഗളൂരു പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി കര്‍ശന നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇപ്പോള്‍ ഗുരുവായൂരില്‍ ലോഡ്ജുകളില്‍ മുറിയെടുക്കുന്നതിനും മറ്റും വ്യക്തികത വിവരങ്ങളുടെ പരിശോധന കര്‍ശനമാണ് കര്‍ശനമാക്കിയിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: