ഭീകരര്‍ തകര്‍ത്ത ലങ്ക ടൂറിസത്തിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു; ശ്രീലങ്ക വിമാന ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചു

കൊളംബോ : വിമാനടിക്കറ്റ് നിരക്കുകള്‍ കുറച്ചുകൊണ്ട് ശ്രീലങ്ക സഞ്ചരികളെ സ്വാഗതം ചെയ്യുന്നു. വിമാനക്കമ്പനികളില്‍ നിന്നും ഈടാക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ചാര്‍ജുകളും, ഇന്ധനത്തിന്റെ വിലയും, എംബാര്‍ക്കേഷന്‍ നികുതിയുമെല്ലാം കുറയ്ക്കാനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നടപടി ശ്രീലങ്കയിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂടുന്നതിനും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും ഇടയാക്കും.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ടൂറിസത്തിനു മങ്ങലേറ്റിരുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള വിദേശീയരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ഈ മരതക ദ്വീപ്. ആകര്‍ഷണീയമായ ബീച്ചുകളും, പുരാതന ആരാധനലയങ്ങള്‍, വിലകുറവ്, സര്‍ഫിങ് , പ്രശസ്തമായ ചായയും ഭക്ഷണവും, ആകര്‍ഷകമായ ട്രെയിന്‍ യാത്രകള്‍ തുടങ്ങി ശ്രീലങ്കയുടെ സവിശേഷതകള്‍ പലതാണ്.

സെലിബ്രിറ്റി വിവാഹങ്ങളും, മറ്റു പാര്‍ട്ടികളും നടക്കുന്ന ഏഷ്യയിലെ പ്രധാന കേന്ദ്രം കൂടിയാണിത്. ശ്രീലങ്ക ഭീകരാക്രമണം നേരിട്ടതോടെ ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കുറവ് നേരിട്ടിരുന്നു. എന്നാല്‍ വിനോദസഞ്ചാരത്തിനെത്തുന്നവര്‍ക്ക് എല്ലാത്തരത്തിലുള്ള സുരക്ഷയും ലങ്കന്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയിട്ടുണ്ട്. കടലില്‍ ആയാലും, കരയിലായാലും ഇനിയൊരു ആക്രമണം നടക്കാനുള്ള എല്ലാ പഴുതുകളും അടച്ചുകഴിഞ്ഞു എന്നാണ് ശ്രീലങ്ക അവകാശപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: