ഭീകരരെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന

വാഷിംഗ്ടണ്‍ : ആഗോള തലത്തില്‍ ഭീകരവാദം തഴച്ചു വളരാന്‍ അനുവദിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ യു.എസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് അമേരിക്കന്‍ സംഘടന ഫൗണ്ടേഷന്‍ ഫോര്‍ ഡിഫെന്‍സ് ഓഫ് ഡെമോക്രസിസ്. ഇത്തരം രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങളും, മറ്റ് വ്യാപാര ഇടപാടുകളുംഅമേരിക്ക നിര്‍ത്തിവെയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പാകിസ്താനെ ഉന്നം വെച്ചായിരുന്നു പ്രധാനമായും സംഘടന ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ഭീകരാക്രമണങ്ങളിലും പാകിസ്ഥാന്റെ സഹായം ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയിട്ടുള്ള ഭീകരവിരുദ്ധ യുദ്ധത്തില്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കിയതും പാകിസ്ഥാന്‍ ആയിരുന്നെന്നും സംഘടന പറയുന്നു. ജെയ്ഷെ മുഹമ്മദ് പോലുള്ള തീവ്രവാദി സംഘടനകളെ പരിപോഷിപ്പിക്കുന്ന പാകിസ്താനെ നിലക്കും നിര്‍ത്തണമെന്നും ഡിഫെന്‍സ് ഓഫ് ഡെമോക്രസിസ് അമേരിക്കന്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു.

അമേരിയ്ക്ക വധിച്ച ,അമേരിക്കയില്‍ പെന്റഗണ്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരകന്‍ ഒസാമ ബിന്‌ലാദന് അഭയം നല്‍കിയ പാകിസ്ഥാന്‍ അമേരിക്കയുടെ സഹായങ്ങള്‍ കൈപറ്റിക്കൊണ്ട് ഭീകരരെ സംരക്ഷിച്ചെന്നും ഡിഫെന്‍സ് ഓഫ് ഡെമോക്രസിസ് ഓര്‍മിപ്പിക്കുന്നു. പശ്ചിമേഷ്യയിലും മുസ്ലിം രാജ്യങ്ങള്‍ തീവ്രാവാദത്തെ പരോക്ഷമായി പിന്തുണക്കുന്ന പ്രവണതയും ഒഴിവാക്കപ്പെടേണ്ടതുണ്ട്.

ഏഷ്യയിലെയും , യൂറോപ്പിലെയും തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്ക് ചില മുസ്ലിം രാജ്യങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. ട്രംപ് ഭരണകൂടും ആരംഭിച്ചിട്ടുള്ള തീവ്രവാദത്തിനെതിരായുള്ള യുദ്ധത്തില്‍ ആഗോളതലത്തില്‍ നല്ലൊരു ശതമാനം രാജ്യങ്ങളെയും പങ്കാളികളികളാക്കികൊണ്ടുള്ള കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ ഈ സംഘടന ഭരണകൂടത്തോട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: