ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ചികിത്സ നേടാന്‍ സൗജന്യ മെഡിക്കല്‍ കാര്‍ഡുകള്‍ നല്‍കും

ഡൊമിസിലിയറി സംരക്ഷണ തുക ലഭിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗജന്യ മെഡിക്കല്‍ കാര്‍ഡ് നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വര്‍ഷത്തില്‍ 10 മില്യണ്‍ യൂറോ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം നേടിയെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 33,000 ഭിന്നശേഷിയുള്ള കുട്ടികളില്‍ 10,000 പേര്‍ക്ക് വിവിധ കാരണത്താല്‍ മെഡിക്കല്‍ കാര്‍ഡുകള്‍ ഇതുവരെ ലഭ്യമല്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് സൗജന്യ ചികിത്സ ഇനിമുതല്‍ ലഭ്യമാകും.

2017 ലെ ഹെല്‍ത്ത് അമന്‍മെന്റ് ബില്ല് പ്രകാരം പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ രോഗത്തിന്റെ കാഠിന്യം അളക്കാതെ സൗജന്യ ചികിത്സ ചിലവ് ലഭിക്കുന്നതാണ്. പ്രസ്തുത നിയമം ഡൊമിസിലിയറി അലവന്‍സ് മാസത്തില്‍ 309.50 യൂറോ ആണ് ഒരു കുട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ രോഗത്തിന്റെ അവസ്ഥ മനസ്സിലാക്കി ചില കുട്ടികള്‍ക്ക് മാത്രമാണ് ഇതുവരെ സൗജന്യ മെഡിക്കല്‍ കാര്‍ഡ് അനുവദിച്ചിരുന്നത്.

പുതിയ നിയമം അനുസരിച്ച് ഭിന്നശേഷിയുള്ള ഏതൊരു കുട്ടിക്കും സൗജന്യ ചികിത്സ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതോടൊപ്പം 70 വയസ്സിന് മുകളില്‍ മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്ക് പരിശോധന നിരക്ക് രണ്ട് യൂറോ ആക്കി കുറയ്ക്കുകയും ചെയ്തു. മാര്‍ച്ച് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: