ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരുടെമേല്‍ പിടി വീഴും; 8 പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കി

ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങിയ എട്ട് വിദേശ ഇന്ത്യാക്കാരുടെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇതിന് പുറമെ ഇവര്‍ക്കെതിരെ ലുക്ക ഒട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.

വനിതാ ശിശു ക്ഷേമവകുപ്പിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും ഇന്റര്‍ മിനിസ്റ്റീരിയല്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് റദ്ദാക്കല്‍ നടപടി വന്നിരിക്കുന്നത്. ഇവര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നവരുടെ വിദേശ ഇന്ത്യാക്കാരുടെ ഒരു ഇത്തരത്തില്‍ നടപടി വന്നിരിക്കുന്നത്.രണ്ട് മാസത്തിനുള്ളില്‍ 70 പരാതികളാണ് ഇത്തരത്തില്‍ ഉയര്‍ന്നുവന്നത്. ഇതിര്‍നിന്നും തെരഞ്ഞെടുത്ത് ഏട്ടു ഭര്‍ത്താക്കന്മാരുടെ പാസ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം റദ്ദാക്കിയിരിക്കുന്നത്.

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മന്ത്രാലയം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. എല്ലാ വിദേശ ഇന്ത്യാക്കാരുടെ വിവാഹവും ഏഴു ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ വനിതാ ശിശുക്ഷേമ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ വേഗത്തില്‍ തന്നെ രജിസ്റ്റ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി മനേകഗാന്ധി പറഞ്ഞിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: