ഭവന മേഖലക്ക് പുതുജീവന്‍: ഉപഭോക്താക്കള്‍ക്ക് മാറ്റമില്ലാത്ത മോര്‍ട്ട്‌ഗേജ് ഓഫറുമായി അയര്‍ലണ്ട് കെ ബി സി ബാങ്ക്

ഡബ്ലിന്‍: പത്ത് വര്‍ഷക്കാലത്തേക്ക് സ്ഥിരതയാര്‍ന്ന മോര്‍ട്ട് ഗേജ് ലോണ്‍ അടക്കാന്‍ കഴിയുന്ന അവസരം ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയിരിക്കുകയാണ് അയര്‍ലന്‍ഡ് കെ ബി സി ബാങ്ക്. ഒക്ടോബര്‍ 2 മുതല്‍ ഈ നിയമം ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ബാങ്ക് ഡയറക്ടര്‍ ധാര ലെനോന്‍ അറിയിച്ചു. എല്‍.ടി.വി എന്ന അറിയപ്പെടുന്ന ലോണ്‍ ടു വാല്യൂ നിരക്ക് 60 ശതമാനത്തിന് താഴെയുള്ള ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട് ഗേജ് പലിശ 10 വര്‍ഷത്തേക്ക് 2 .5 ശതമാനം നിരക്കില്‍ അടക്കാവുന്നതാണ്.

എല്‍.ടി.വി 80 ശതമാനം താഴെ ഉള്ളവര്‍ക്ക് പലിശ നിരക്ക് 2.99 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ മോര്‍ട്ട്‌ഗേജ് പലിശ അടക്കുന്നവര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സൗകര്യമാണിത്. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരമായ മോര്‍ട്ട്‌ഗേജ് ഏറെ ഗുണകരമായിരിക്കുമെന്ന് ബാങ്ക് പ്രത്യാശ പ്രകടിപ്പിച്ചു.

സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കുന്ന പലിശ നിരക്കുകളാണ് ഐറിഷ് ബാങ്കുകള്‍ പിന്തുടരുന്നത്. പലിശ വര്‍ധിപ്പിക്കുമ്പോള്‍ കുടുംബ ബഡ്ജറ്റുകളും താളം തെറ്റുന്ന സാഹചര്യമാണ് ഉള്ളത്. വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ലൊരു വാര്‍ത്തയാണ് കെ.ബി.സി ബാങ്കിന്റെ ഈ പ്രഖ്യാപനം.

മോര്‍ട്ട് ഗേജ് പലിശ താങ്ങാന്‍ കഴിയാത്തതിനാല്‍ അയര്‍ലണ്ടില്‍ വീട് സ്വന്തമാക്കുന്ന മലയാളികളുടെ എണ്ണത്തില്‍ കഴിഞ്ഞ 2 വര്‍ഷ കാലയളവില്‍ കുറവ് വന്നിരുന്നു. ഇതിനിടയില്‍ വസ്തുവിലയില്‍ ഉണ്ടായ വര്‍ധനവും ഇവര്‍ക്ക് പ്രതികൂലമായി തീര്‍ന്നു. 10 വര്‍ഷക്കാലത്തേക്ക് മാറ്റമില്ലാതെ മോര്‍ട്ട് ഗേജ് പലിശ തുടരുകയും ശമ്പള പരിഷ്‌ക്കരണം പോലുള്ള നടപടികള്‍ വരികയും ചെയ്യുന്നതോടെ അനവസരത്തില്‍ കയറിവരുന്ന ഭീമമായ മോര്‍ട്ട്‌ഗേജ് പലിശയെ പേടിക്കേണ്ടതില്ല.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: