ഭവനപ്രതിസന്ധി രാജ്യത്തെ മയക്കുമരുന്നുപയോഗം വര്‍ധിപ്പിക്കുന്നു

ഡബ്ലിന്‍: ഭവനപ്രതിസന്ധി രാജ്യത്തെ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി സന്നദ്ധസംഘടനയായ Merchants Quay രംഗത്ത്. പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് സംഘടനയുടെ ഡബ്ലിനിലെ ഓഫീസ് സനന്ദര്‍ശിക്കുന്ന ഇന്ന് സംഘടനയുടെ വാര്‍ഷിക റിവ്യൂ പ്രസിദ്ധീകരിക്കും. പുതിയ റിപ്പോര്‍ട്ടനുസരിച്ച് ആയിരത്തിലേറെപേര്‍ സംഘടനയുടെ ജിപി സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ഭവനരഹിതരായവരുടെ പ്രശ്‌നങ്ങള്‍ തടസം സൃഷ്ടിക്കുന്നുവെന്ന് Merchants Quay സിഇഒ ടോണി ജിയോഗഗന്‍ പറയുന്നു. രാത്രി എവിടെ തലചായ്ക്കുമെന്നറിയാത്ത അവസ്ഥയില്‍ കഴിയുന്നവരെ ഒരുമിപ്പിക്കുന്നതും ചികിത്സിക്കുന്നതും അസാധ്യമാണെന്നും ജിയോഗഗന്‍ പറഞ്ഞു.

എമര്‍ജന്‍സി അക്കോമേഷനില്‍ കൂടുതലും ഒരു രാത്രിയിലേക്ക് മാത്രമാണ് ബെഡ് ലഭിക്കുന്നതെന്നും പലര്‍ക്കും ഒരു ദിവസം ബെഡ് ലഭിച്ചാലും നാളെയും അതുണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണുള്ളത്. തെരുവിലുറങ്ങുന്നവര്‍ മദ്യത്തിനും മയക്കുമരുന്നിനുമടിപ്പെടുന്ന അവസ്ഥ വര്‍ധിച്ച് വരുകയാണെന്ന് സംഘടന സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി.

Share this news

Leave a Reply

%d bloggers like this: