ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന് സ്വകാര്യമേഖലയുടെ സഹായം വേണമെന്ന് മന്ത്രി

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ രൂക്ഷമായ ഭവനപ്രതിസന്ധി പരിഹരിക്കുന്നതിന് സ്വകാര്യ റെന്റല്‍ മേഖലയുടെ സഹായം വേണമെന്ന് ഹാസിംഗ് മിനിസ്റ്റര്‍ പൗഡി കോഫെ പറഞ്ഞു. സര്‍ക്കാര്‍ തലസ്ഥാനനഗരിയിലെ വീടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഹൗസിംഗ് എജന്‍സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മന്ത്രി ഇ്ക്കാര്യം സൂചിപ്പിച്ചത്.

കൂടുതല്‍ സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകള്‍ നിര്‍മ്മിക്കാം എന്നാല്‍ ഭവനപ്രതിസന്ധിയ്്ക്ക് താല്‍ക്കാലിക പരിഹാരമാണ് ഉടന്‍ വേണ്ടതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ സാഷ്യല്‍ ഹൗസുകള്‍ അനുവദിച്ചിരിക്കുന്നത് ഡബ്ലിനിലും ഡബ്ലിനുസമീപമുള്ള പ്രദേശങ്ങളിലുമാണ്. പ്രതിസന്ധി രൂക്ഷമായതിനാല്‍ ഡബ്ലിനില്‍ ഉള്ള ഭവനരഹിതര്‍ തങ്ങളുടെ ആവശ്യവുമായി മുന്നോട്ട് വരുകയും എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പുതിയ സോഷ്യല്‍ ഹൗസുകള്‍ക്ക് ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും അവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വിതരണം ചെയ്യുന്നത് വരെ വീടില്ലാത്തവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയ്ക്ക് ഈ വിഷയത്തില്‍ സഹായിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഭവനപ്രതിസന്ധിയുളവാക്കുന്ന സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: