ഭക്ഷ്യ വിഷബാധ: ടെറി ചോക്ലേറ്റ് ഓറഞ്ച് തിരിച്ചുവിളിച്ചു.

ഡബ്ലിന്‍: ടെറി ചോക്ലേറ്റ് ഓറഞ്ച് കഴിച്ചവര്‍ക്ക് അലര്‍ജി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉത്പന്നം ഭക്ഷ്യ സുരക്ഷാ വകുപ്പ് തിരിച്ച് വിളിച്ചു. ഹൊസെല്‍ നട്ട് ഈ ഉത്പന്നത്തില്‍ ഉള്‍പ്പെട്ടതാണ് അലര്‍ജിക്ക് കാരണമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെറി ചോക്ലേറ്റിന്റെ M201131 2020 മാര്‍ച്ച് 11 വരെ കാലാവധിയുള്ള പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്.

ഈ ബാച്ചിലുള്ള ഉത്പന്നം കഴിച്ചവര്‍ക്ക് മിനിട്ടുകള്‍ക്കകം പലതരത്തിലുള്ള ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്നു. മുഖത്ത് നീര്‍വീക്കം, ചൊറിച്ചില്‍, ഛര്‍ദ്ദി, വയറുവേദന തുടങ്ങി വിവിധ തരത്തിലുള്ള അലര്‍ജി അനുഭവപ്പെട്ട് നിരവധി ആളുകള്‍ വൈദ്യസഹായം തേടിയിരുന്നു. ഒരേ ഉത്പന്നം കഴിച്ചതാണ് ഇവരില്‍ ഭക്ഷ്യ വിഷബാധ ഉണ്ടാക്കിയതെന്ന് ഉത്പന്നം പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിനെ കൂടാതെ എച്ച്.എസ്.ഇ യും ഉത്പന്നം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: