ഭക്ഷണ ശാലകളില്‍ പാറ്റയും, എലിയും : അവധിക്കാലം ആഘോഷിക്കുമ്പോള്‍ ഹോട്ടലുകളുടെ ഗുണമേന്മയും ശ്രദ്ധിക്കാന്‍ ഭഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

ഡബ്ലിന്‍ : ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം വിതരണം ചെയ്ത 11 ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ ഭഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കി. ഏലി, പാറ്റ ശല്യം രൂക്ഷമായ ഹോട്ടലുകളില്‍ ആണ് അടച്ചുപൂട്ടല്‍ നടപടി നേരിട്ടത്. കാര്‍ലോയിലെ D&G’S TAKE AWAY , വെക്‌സ്‌ഫോര്‍ഡിലെ SWEETNESS LUXURY HOMEMADE DESSERTS, ഡബ്ലിനിലെ GOLDEN BEACH SUPERMARKET തൂങ്ങിയ ഹോട്ടലുകളാണ് അടച്ചു പൂട്ടിയത്.

ഇവിടെ സൂക്ഷിക്കപെട്ട പാകം ചെയ്യാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഏലി കാഷ്ഠം കണ്ടെത്തിയിരുന്നു. തിരക്ക് കൂടിയ സമ്മര്‍ മാസങ്ങളില്‍ ഹോട്ടലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ഭഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടു. ഏതെങ്കിലും ഹോട്ടലുകളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ ഭഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കാന്‍ മറക്കരുത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: