ബ്ലാഞ്ചര്‍ഡ്‌സ്ടൗണില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ഒക്ടോബര്‍ 20ന്

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ കുര്‍ബാന സെന്ററില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ 2019 ഒക്ടോബര്‍ 20 ഞായറാഴ്ച ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 20 നു രാവിലെ 8:30 ന് ജപമാല തുടര്‍ന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അഭിവധ്യ മാര്‍ ജോര്‍ജ്ജ് ഞെരളക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്, പ്രദക്ഷിണം, നേര്‍ച്ച.

എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ വികാരി റവ. ഫാ. റോയ് വട്ടക്കാട്ട് കൊടിയേറ്റി. തുടര്‍ന്ന് ഒക്ടോബര്‍ 18 വരെ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് ദിവ്യബലി, പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ്, നൊവേന എന്നിവ നടത്തപ്പെടുന്നു. ഒക്ടോബര്‍ 14 തിങ്കളാഴ്ച റവ. ഡോ. ജോസഫ് വള്ളനാല്‍ OCD, 15 ചൊവ്വാഴ്ച റവ. ഫാ. മാര്‍ട്ടിന്‍ O Carm, 16 ബുധനാഴ്ച റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികരായിരുന്നു.

ഒക്ടോബര്‍ 17 വ്യാഴാഴ്ച റവ. ഫാ. സെബാസ്റ്റ്യന്‍ OCD, 18 വെള്ളിയാഴച റവ. ഫാ. പോള്‍ കോട്ടയ്ക്കല്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ ആഘോഷിക്കും. 19 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ലിറ്റില്‍ പേസ് ചാപ്പലിലാണു തിരുകര്‍മ്മങ്ങള്‍ നടക്കുക (Chapel of Ease, Mary Mother of Hope , Littlepace) റവ. ഫാ. ടോമി പാറാടിയില്‍ MI അന്നേദിവസം കാര്‍മ്മികനായിരിക്കും. എല്ലാദിവസവും കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നാതായി വികാരി ഫാ. റോയ് വട്ടക്കാട്ട് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: