ബ്ലാക്ക് ഫ്രൈഡേ; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ഓഫറുകളുമായി കമ്പനികള്‍

ഡബ്ലിന്‍ : ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം. കറുത്ത വെള്ളിയില്‍ ഉപഭോക്താക്കളുടെ മനസ്സു സന്തോഷം കൊണ്ട് നിറയ്ക്കാന്‍ റിടെയ് വമ്പന്‍മാര്‍ തയ്യാറെടുക്കുകയാണ്. നവംബര്‍ 27 ലെ ബ്ലാക്ക് ഫ്രൈഡേയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഈ ദിവസം 100 മില്യണ്‍ യൂറോയിലധികം പണം മാര്‍ക്കറ്റിലൊഴുകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബ്ലാക്ക് ഫ്രൈഡേയ്ക്കും ഒരാഴ്ചയ്ക്കു മുന്‍പേ കച്ചവടക്കാര്‍ ഓഫറുകള്‍ നല്കി തുടങ്ങിയെങ്കിലും വരും ദിനങ്ങളില്‍ വലിയ ഓഫറുകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. യുഎസ് താങ്ക്‌സ് ഗിവിംഗ് സെലിബ്രേഷനു തൊട്ടടുത്ത ദിവസത്തെ വന്‍ വില്പന അനുകരിച്ചുള്ള ഐറിഷ് മാതൃകയാണ് ബ്ലാക്ക് ഫ്രൈഡേ ആഘോഷം.

50 ശതമാനത്തിടുത്ത് വിലക്കിഴിവുകളാണ് പല കമ്പനികളും ഓഫര്‍ ചെയ്യുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ഈ ദിവസം വില്പനയ്‌ക്കെത്തുന്നത്. അയര്‍ലണ്ടില്‍ ക്രിസ്മസ് രാവിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ജനങ്ങള്‍ക്ക് ബ്ലാക്ക് ഫ്രൈഡേ ആഘോഷരാവുകള്‍ ഇരട്ടി മധുരം പകരും. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണ് ഓരോ കമ്പനികളും തയ്യാറെടുക്കുന്നത്. ആകര്‍ഷകമായ പാക്കേജുകളും കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ഡി

Share this news

Leave a Reply

%d bloggers like this: