ബ്ലഡ് പ്രഷര്‍ പരിശോധിക്കാത്തവര്‍ ഉടന്‍ തയ്യാറാവുക: ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

മേയ് മാസം ലോകം മുഴുവന്‍ രക്ത സമ്മര്‍ദ്ദ പരിശോധനക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഓര്‍മ്മിപ്പിച്ചു. 25 മില്യണ്‍ പരിശോധനകള്‍ ഈ മാസം പൂര്‍ത്തിയാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഓരോ വര്‍ഷവും രക്ത സമ്മര്‍ദ്ദം മൂര്‍ച്ഛിച്ച് 10 മില്യണ്‍ ജനങ്ങള്‍ മരണപെടുന്നുണ്ടെന്നാണ് കണക്കുകള്‍. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മര്‍ദ്ദം ഒരു തവണ പോലും പരിശോധിക്കാത്തവര്‍ ലക്ഷോപലക്ഷം ആളുകള്‍ ഉണ്ടെന്നാണ് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ കണക്കുകൂട്ടല്‍.

പണ്ട് അമിത രക്ത സമ്മര്ധവും ഷുഗറും പണക്കാരുടെ രോഗങ്ങള്‍ ആയിരുന്നു. ഇന്ന് അതൊക്കെ മാറി. ജീവിത രീതി മാറിയത് കൊണ്ടുതന്നെ ആണീ മാറ്റവും. വികസ്വര രാജ്യങ്ങളിലാണ് ഈ രോഗം കൂടുതല്‍ കാണപെടുന്നത്. AD 2025 ആകുമ്പോള്‍ ലോകത്ത് നൂറു കോടി ജനങ്ങളില്‍ കൂടുതല്‍ ഇതിനടിമകള്‍ ആകും എന്നാണ് ആസ്‌ട്രേലിയയിലെ ‘Hypertension’ എന്ന ജേര്‍ണലില്‍ പറയുന്നത്. പ്രമേഹം പോലെ തന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ബ്ലഡ് പ്രെഷര്‍ രോഗികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത് ഇന്ത്യയിലും ചൈനയിലും ആണ്. ജീവിത സമ്മര്ധമുള്ളവര്‍, അമിത വണ്ണം ഉള്ളവര്‍ ഇവരൊക്കെ 30 വയസ്സകുംബോഴേക്കും BP പരിശോധിക്കന്നത് നല്ലതാണ്.

കുഴഞ്ഞു വീണു മരിക്കുന്നവരില്‍ പലരും ഹൈ bp ഉള്ളവരാണ്. സാധാരണ ഗതിയില്‍ ഇത് വളരെ കൂടി കുറച്ചു കാലം കഴിഞ്ഞു മാത്രമാണ് നാം മനസ്സിലാക്കുന്നത്. ഇന്ത്യയില്‍ 20 കോടിയോളം ജനങ്ങള്‍ ഹൈ bp ഉള്ളവര്‍ ആണ്. പക്ഷെ പലരും അറിയാതെ നടക്കുന്നവര്‍ ആണ്. അറിയുന്നവര്‍ തന്നെ 50 % പേര്‍ മാത്രമാണ് ചെക്ക് ചെയ്യാറുള്ളൂ. അവരില്‍ തന്നെ 35 % മാത്രമാണ് ചികിത്സിച്ചു നിയന്ത്രിക്കുന്നുല്ലു.

ഹൃദ്രോഗത്തിന് 90 ശതമാനം കാരണമാകുന്ന ഹൈപ്പര്‍ ടെന്‍ഷന്‍ ബ്ലഡ് പ്രഷറിന്റെ സംഭാവനയാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചാല്‍ ഹൃദ്രോഗ സാധ്യതയും പരമാവധി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ ഡോക്ടര്‍ ഫെറല്‍ ഓ വാട്‌സണ്‍ പങ്കുവെച്ചു. 18 വയസ്സിനു മുകളിലുള്ള എല്ലാവരും രക്തസമ്മര്‍ദ്ദം പരിശോധിക്കണമെന്നു ഫൗണ്ടേഷന്‍ അറിയിച്ചു. ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ മൊബൈല്‍ യുണിറ്റ് സൗജന്യമായി പ്രഷര്‍ പരിശോധന ഈ മാസം നടത്തിവരികയാണെന്നും ഫൗണ്ടേഷന്‍ അംഗങ്ങള്‍ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: