ബ്രേ ഫെസ്റ്റ് ജൂലൈ 20 മുതല്‍ ; ജൂലൈ 27, 28 ശനി, ഞായര്‍ ദിവസങ്ങളില്‍ എയര്‍ഷോ

ബ്രേ: അയര്‍ലണ്ടിലെ ഏറ്റവും മനോഹരമായ ബീച്ച് എന്നറിയപ്പെടുന്ന ബ്രേ ബീച്ചില്‍ വര്‍ഷം തോറും നടത്തി വരുന്ന അയര്‍ലണ്ടിലെ ഏറ്റവും വലിയ വേനല്‍ക്കാല ഉത്സവമായ ബ്രേ സമ്മര്‍ ഫെസ്റ്റിന് ജൂലൈ 20 മുതല്‍ തുടക്കമാകുന്നു. ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 5 വരെ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 10 വരെ ബീച്ചില്‍ ഫണ്‍ഫെയര്‍ ഒരുക്കിയിരിക്കുന്നു. ജൂലൈ 27 , 28 തീയതികളില്‍ നടക്കുന്ന എയര്‍ഷോ ദിനത്തില്‍ ഹെലികോപ്റ്റര്‍ സവാരിക്ക് മുതിര്‍ന്നവര്‍ക്ക് 50 യൂറോ കുട്ടികള്‍ക്ക് 35 യൂറോ നിരക്കില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പരമ്പരാഗത ഭഷ്യമേളയും 27, 28 ദിവസങ്ങളില്‍ ബ്രേ ബീച്ചില്‍ ഉണ്ടായിരിക്കും.

കഴിഞ്ഞ വര്‍ഷം നടന്ന എയര്‍ഷോയില്‍ 2 ദിവസങ്ങളിലായി 140,000 കാണികള്‍ ബ്രേയില്‍ എത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: