ബ്രേയില്‍ 90 കാരിക്ക് നേരെ വീട് കയറി ആക്രമണം..കവര്‍ച്ചാ ശ്രമമെന്ന് സംശയം

ഡബ്ലിന്‍:വിക്ലോയില്‍ 90 വയസുകാരിയെ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രേയിലെ വീട്ടില്‍ ഇന്നലെ രാവിലെ രണ്ട് പേര്‍ അതിക്രമിച്ച് കയറുകയായിരുന്നു. പുലര്‍ച്ച അഞ്ചിന് തന്നെ വിവരം ലഭിച്ച ഗാര്‍ഡ സ്ഥലത്തെത്തി ഗുരുതരപരിക്കുകളോടെ കാണപ്പെട്ട വൃദ്ധയെ സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലേക്കെത്തിച്ചു.

ആക്രമണത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവ സ്ഥലം പോലീസ് പരിശോധിക്കുന്നതിനായി നിയന്ത്രണമേറ്റെടുത്തു. സംഭവത്തില്‍ ഇത് വരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ എല്ലാവരും പേടിച്ചിരിക്കുകയാണ്. വീട്ടില്‍ സുരക്ഷിതമാണെന്ന് കരുതുന്ന സമയത്താണ് ആക്രമമെന്നത് ഞെട്ടിക്കുന്നതാണെന്ന് കൗണ്‍സില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

എല്ലാവരും തന്നെ വൃദ്ധയ്ക്കായി രംഗത്ത് എത്തിയത് മാതൃകാപരമായിരുന്നു. മേയിന്‍ സ്ട്രീറ്റില്‍ സ്ത്രീയ്ക്ക് വേണ്ടി സഹായം നല്‍കുന്നതിന് സ്വീകരിക്കുന്നതിന് ആളുകളെത്തിയിരുന്നു. വീടിനുള്ള നാശ നഷ്ടം തീര്‍ക്കുന്നതിനാണ്  ലഭിക്കുന്ന തുക ഉപയോഗിക്കുക. ഇത് കൂടാതെ ഒപ്പിട്ട് നല്‍കാന്‍ ഒരു പുസ്തകവും വെച്ചിട്ടുണ്ടായിരുന്നു.  എപ്പോഴും പ്രായമായവരും ഒറ്റക്ക് താമസിക്കുന്നവരുമുള്ള വീടുകളിലേക്ക് ശ്രദ്ധ നല്‍കണം. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ സമീപത്തുള്ള വൃദ്ധരെ ശ്രദ്ധിക്കണം. എന്തെങ്കിലും സംശയകരമായി തോന്നിയില്‍ ഉടനെ ഗാര്‍ഡയെ വിളിച്ച് അറിയിക്കണം. ഇത് കൂടാതെ വീട്ടില്‍ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരിക്കേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: