ബ്രേയിലും, താലായിലും ആദ്യകുര്‍ബാന സ്വീകരണം ശനിയാഴ്ച…

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ താലാ, ബ്രേ കുര്‍ബാന സെന്ററുകളിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച നടക്കും. സീറൊ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികനായിരിക്കും.

താലാ സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ ഏപ്രില്‍ 27നു രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഒന്‍പത് കുട്ടികളാണു താലാ കുര്‍ബാന സെന്ററില്‍ സീറോ മലബാര്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്. താലാ കുര്‍ബാന സെന്ററില്‍ നിന്നും ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ – അനഘ ജോസഫ്, സാമുവേല്‍ സുരേഷ് പ്ലാത്തോട്ടം, ദിയ മാത്യു, റയാന്‍ സെബാസ്റ്റ്യന്‍, ജോയല്‍ ജയിംസ്, ലിയോ റ്റോബന്‍, ഏദന്‍ വര്‍ഗ്ഗീസ്, ജോയല്‍ ഫ്രാന്‍സീസ്, ജസ് വിന്‍ സുബ്രമണ്യന്‍.

ബ്രേ സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ കുര്‍ബാന സെന്ററില്‍ ജയ് ഡന്‍ ജോണ്‍, ജെഫ്രി ഉല്ലാസ്, റയാന്‍ ജാനര്‍, ഷോന്‍ കെ. ഷിനോജ് എന്നീ കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിക്കുന്നു. ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നു.

Share this news

Leave a Reply

%d bloggers like this: