ബ്രെ ഹെഡിലേയ്ക് കുരിശിന്റെ വഴി മാര്‍ച്ച് 23 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ നാല്‍പതാം വെള്ളിയാഴ്ച (മാര്‍ച്ച് 23 ) മുന്‍ വര്‍ഷത്തെപ്പോലെ ബ്രെ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബ്രേ ഹെഡ് കാര്‍ പാര്‍ക്കില്‍നിന്ന് ആരംഭിക്കും. ഗാഗുല്‍ത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റവഴിയില്‍ പങ്കെടുക്കാം . കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നവര്‍ ഉച്ചകഴിഞ്ഞു 2.45 ന് ബ്രെ ഹെഡ് കാര്‍ പാര്‍ക്കിങ്ങില്‍ എത്തിച്ചേരണം . കുരിശന്റെ വഴി ശുശ്രുഷയില്‍ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉള്‍ക്കൊള്ളുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമന്റ് പാടത്തുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

N.B. കുരിശിന്റെ വഴിക്കു ശേഷം വൈകിട്ട് 5 മുതല്‍ 7 വരെ ബ്രെ സൈന്റ്‌റ് ഫെര്‍ഗല്‍സ് പള്ളിയിയില്‍ വച്ച് ആരാധന, ജപമാല , വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: