ബ്രെറ്റ് കാവെനോ യുഎസ് സൂപ്രീം കോടതി ജഡ്ജി; നിയമനത്തിന് സെനറ്റ് അംഗീകാരം

യുഎസ് ഫെഡറല്‍ കോടതി ജഡ്ജിയായി ട്രംപിന്റെ വിശ്വസ്ഥന്‍ ബ്രെറ്റ് കാവെനോ നിയമനത്തിന് സെനറ്റ് അംഗീകാരം. ഇതോടെ നിലവില്‍ വാഷിങ്ടന്‍ ഡിസിയിലെ ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജിയുമായ ബ്രെറ്റ് കാവെനോ ഫെഡറല്‍ കോടതി ജഡ്ജിയാവും. പ്രസിഡന്റിന്റെ നാമനിര്‍ദേശത്തിന് സെനറ്റ് അംഗീകാരം നല്‍കുന്ന വോട്ടെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചതോടൊണ് കാവനൊയുടെ നിയമനം അംഗീകരിക്കപ്പെടുന്നത്. 48 നെതിരെ 50 വോട്ടുകള്‍ക്കാണ് നിയമനം സെനറ്റില്‍ പാസായത്.

ട്രംപിന്റെ നിലപാടുകളോടും ചിന്താഗതികളോടും ചേര്‍ന്നുനില്‍ക്കുന്ന വ്യക്തി കൂടിയാണ് ബ്രെറ്റ് കാവെനോ എന്നാണ് വിലയിരുത്തല്‍. കാവെനൊയുടെ നിയമനം അംഗീകരിച്ചതിന് പിറകെ അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററിലായിരുന്നു പ്രതികരണം. നിയമനത്തില്‍ ഇന്ന് ഒപ്പുവയ്ക്കുമെന്നും അടുത്ത ദിവസം തന്നെ കാവെനൊ സത്യപ്രതിജ്ഞ ചെയ്യുമെന്നും ട്രംപ് ട്വിറ്ററില്‍ പറയുന്നു. കവന തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന റാലിയില്‍ ഇതൊരു ചരിത്രപരമായ രാത്രിയാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

കവനക്കെതിരെ രണ്ട് സ്ത്രീകള്‍ ലൈംഗികാരോപണവുമായി രംഗത്തെത്തിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വൈറ്റ് ഹൗസില്‍ കവന സ്ഥാനമേല്‍ക്കുന്ന ഔദ്യോഗിക ചടങ്ങ് തിങ്കളാഴ്ച നടക്കും.

 

Share this news

Leave a Reply

%d bloggers like this: