ബ്രെക്‌സിറ്റ്- പിന്തുണ തേടി തെരേസ മേ ബ്രസല്‍സിലേക്ക്, ശേഷം വരേദ്കറുമായി ഡബ്ലിനില്‍ കൂടിക്കാഴ്ച

ഭേദഗതി വരുത്തിയ ബ്രക്‌സിറ്റ് കരാറില്‍ പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രസല്‍സിലേക്ക്. യൂറോപ്യന്‍ യൂണിയനിലെ വിവിധ രാഷ്ട്രതലവന്മാരുമായും പ്രതിനിധികളുമായി മേ കൂടിക്കാഴ്ച നടത്തും. പഴയ കരാറില്‍ ഒരു വിട്ടുവീഴ്ചയും പറ്റില്ലെന്ന നിലപാടില്‍ യൂറോപ്യന്‍ യൂണിയന്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ മേയുടെ ബ്രസല്‍സ് സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.

ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ആവശ്യപ്പെടുക എന്നതാണ് ബ്രസില്‍സ് സന്ദര്‍ശനത്തില്‍ മേയുടെ പ്രധാന അജണ്ട. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനേയും യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ടസ്‌കിനേയും നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടും. യൂറോപ്യന്‍ യൂണിയന്റെ പിന്തുണ യു.കെ പാര്‍ലമെന്റില്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് മേ കണക്കാക്കുന്നത്.

ചര്‍ച്ചയിലെ പ്രധാന ഊന്നല്‍ വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്‌നം തന്നെയായിരിക്കും. അതിര്‍ത്തിയില്‍ വലിയ തോതില്‍ നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്ന ബാക്‌സ്റ്റോപ് നിലപാട് തന്നെയായിരിക്കും മേ വിഷയത്തില്‍ ഉന്നയിക്കുക. ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറിനെ അനുനയിപ്പിക്കുക എന്നതും മേയുടെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ഇതിനായി ബ്രസല്‍സില്‍ നിന്ന് വരേദ്കറുമായി ചര്‍ച്ചയ്ക്കായി തെരേസ മേയ് ഡബ്ലിനില്‍ എത്തും.

അതേസമയം ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ അയര്‍ലണ്ടിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും പ്രധാന പാര്‍ട്ടി നേതാക്കളുമായുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്കായി വരേദ്കര്‍ ഇന്ന് ബെല്‍ഫാസ്റ്റിലേക്ക് പോകുന്നുണ്ട്. DUP, സിന്‍ ഫെയ്ന്‍, SDLP, Ulster Unionist and Alliance party delegations തുടങ്ങിയ അഞ്ച് പ്രധാന പാര്‍ട്ടികളിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. ഐറിഷ് അതിര്‍ത്തി സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകളും ആവലാതികളും കേള്‍ക്കും. ഇന്ന് രാത്രിയാണ് മേയും വരേദ്കറുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് അറ്റോര്‍ണി ജനറല്‍ ജോഫറി കോക്‌സും ഐറിഷ് അറ്റോര്‍ണി ജനറലായ സീമസ് വൂള്‍ഫുമായും ഇന്ന് ചര്‍ച്ച് നടത്തും.

Share this news

Leave a Reply

%d bloggers like this: