ബ്രെക്‌സിറ്റ് നടപ്പാക്കന്‍ ഉറച്ച തീരുമാനമെടുത്ത ബോറിസ് ജോണ്‍സണും, ഒപ്പം കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയ്ക്കും വന്‍ ജനപിന്തുണ

ലണ്ടണ്‍ : കരാര്‍ ഇല്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമത്രി ബോറിസ് ജോണ്‍സന്റെ തീരുമാനം ടോറികളെ ബഹുദൂരം മുന്നിലെത്തിച്ചതായി അഭിപ്രായ സര്‍വ്വേ. ബ്രെക്‌സിറ്റ് കുഴഞ്ഞുമറയുന്നത് തടയാന്‍ 5 ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യാനുള്ള ബോറിസിന്റെ നീക്കത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എം പി മാരില്‍ ഒരു വിഭാഗം ബദല്‍ പാര്‍ലമെന്റ് കൂടുമെന്ന് ഭീഷണിയയും മുഴക്കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ബ്രെക്‌സിറ്റില്‍ ഒരു ഉറച്ച തീരുമാനവുമായി മുന്നോട്ട് പോയ പുതിയ പ്രധാന്മന്ത്രിയ്ക്ക് ജന പിന്തുണ കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സര്‍വ്വേ അനുസരിച്ച് 31 ശതമാനം പേര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. ലേബര്‍ പാര്‍ട്ടിയെ 24 ശതമാനം പേരും ലിബറല്‍ ഡമോക്രാറ്റുകളെ 21 ശതമാനം പേരും പിന്തുണയ്ക്കുമ്പോള്‍, 14 ശതമാനം മാത്രമാണ് ബ്രക്സിറ്റ് പാര്‍ട്ടിക്കൊപ്പമുള്ളത്. ഓഗസ്റ്റ് 11-ന് നടത്തിയ സര്‍വേയില്‍ ടോറികള്‍ക്ക് ലേബറിനുമേല്‍ മൂന്ന് പോയന്റിന്റെ ലീഡ് മാത്രമാണുണ്ടായിരുന്നത്. അതാണിപ്പോള്‍ ഏഴ് പോയന്റിന്റെ ലീഡായി ഉയര്‍ന്നിരിക്കുന്നത്. അടുത്ത പ്രധാനമന്ത്രിയായി 45 ശതമാനം പേരും ബോറിസിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സ്വീകാര്യത കുറഞ്ഞുവരുന്നതായും കാണാം.

ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ജോസ്വിന്‍സണിന് 19 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍, ലേബറിന്റെ കോര്‍ബിന് 17 ശതമാനം പേരുടെ പിന്തുണയേയുള്ളൂ. പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിച്ച രാജ്ഞിയുടെ നിലപാടിന് 52 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. 29 ശതമാനത്തിന് മാത്രമാണ് ഇക്കാര്യത്തില്‍ എതിരഭിപ്രായമുള്ളത്. 18 ശതമാനം പേര്‍ക്ക് നിശ്ചിത അഭിപ്രായവുമില്ല. ബോറിസ് ജോണ്‍സണ്‍ മികച്ച പ്രധാനമന്ത്രിയാണെന്ന് അഭിപ്രായമുള്ളവരാണ് ലേബര്‍ പാര്‍ട്ടിയിലെ 22 ശതമാനം പേരുമെന്നതാണ് സര്‍വേയിലെ മറ്റൊരു അത്ഭുതം. ബോറിസ് ജോണ്‍സണ്‍ മികച്ച പ്രധാനമന്ത്രിയാണോയെന്ന ചോദ്യത്തോട് 70 ശതമാനം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരും 22 ശതമാനം ലേബര്‍ പാര്‍ട്ടിക്കാരും യോജിക്കുന്നു.

ഇങ്ങനെ വരുമ്പോള്‍ ലേബറില്‍ തന്നെ ബോറിസിന് അനുകൂലികള്‍ കൂടുകയാണ്. ബ്രെക്‌സിറ്റ് വിഷയത്തില്‍ ബോറിസിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കവും പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്തതോടെ ഇല്ലാതായിരിക്കുകയാണ്. തീര്‍ത്തും ജനാതിപത്യ വിരുദ്ധമായ നടപടിയാണ് ബോറിസ് കൈക്കൊണ്ടതെന്ന ആരോപണവും ശക്തമായിരുന്നു. ടോറികളുടെ നേതാവായി തെരെഞ്ഞെടുക്കപെട്ടപ്പോള്‍ മുതല്‍ ഒക്ടോബറോടെ യൂണിയന്‍ വിടുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: