ബ്രെക്‌സിറ്റ് നടപടികളില്‍ അതൃപ്തി; സ്‌കോട് ലാന്‍ഡ് യു.കെ യില്‍ നിന്നും വേര്‍പിരിയുന്നു

ലണ്ടന്‍ : ബ്രെക്‌സിറ്റ് വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തി സ്‌കോട് ലാന്‍ഡ് യു.കെ വിട്ടേക്കുമെന്ന് സൂചന. തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ റഫറണ്ടം നടത്തുമെന്നും എസ്എന്‍പി നേതാവും സ്‌കോട് ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്ററുമായ നിക്കോള സ്ടര്‍ജന്‍ പ്രഖ്യാപനം നടത്തി. 2021ല്‍ അടുത്ത ഹോളിറൂഡ് ഇലക്ഷന്‍ നടക്കുന്നതിന് മുമ്പായിരിക്കും ഈ റഫറണ്ടം നടക്കുകയെന്നും സ്ടര്‍ജന്‍ പറയുന്നു. 2014ല്‍ നടന്ന സ്‌കോട്ട്ലന്‍ഡ് റഫറണ്ടത്തില്‍ സ്‌കോട്ട്ലന്‍ഡ് യുകെയില്‍ നിന്നും വിട്ടു പോകുന്നതിനെ എതിര്‍ത്ത് 55 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ അനുകൂലിച്ച് 45 അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.

രണ്ടാമത് റഫറണ്ടം നടത്തുന്നതിനുള്ള നീക്കങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പാസാക്കുമെന്നും സ്ടര്‍ജന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ബ്രെക്സിറ്റിലുണ്ടായ പ്രതിസന്ധി കാരണം സ്‌കോട്ട്ലന്‍ഡിനെ സംബന്ധിച്ചിടത്തോളം രണ്ടാമത് റഫറണ്ടം അനിവാര്യമായെന്നാണ് ഇന്നലെ എഡിന്‍ബര്‍ഗില്‍ സംസാരിക്കവെ സ്ടര്‍ജന്‍ വ്യക്തമാക്കിയത്. ബ്രെക്‌സിറ്റിനൊപ്പം നിലനില്‍ക്കണമോ അതല്ലെ ഒരു സ്വതന്ത്ര യൂുറോപ്യന്‍ രാജ്യമായി നിലനില്‍ക്കണമോ എന്ന കാര്യത്തിലായിരിക്കും സ്‌കോട്ട്ലന്‍ഡുകാര്‍ക്ക് ഈ റഫറണ്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കുകയെന്നും സ്ടര്‍ജന്‍ പറയുന്നു.

നിലവിലെ ബ്രക്സിറ്റിലെ അനിശ്ചിതാവസ്ഥ കാരണം സ്‌കോട്ട്ലന്‍ഡില്‍ രണ്ടാമത് റഫറണ്ടം നടത്തിയേ പറ്റൂവെന്നാണ് എസ്എന്‍പി ആവശ്യപ്പെടുന്നത് .സ്‌കോട്ട്ലന്‍ഡില്‍ രണ്ടാമത് റഫറണ്ടം നടത്തേണ്ടുന്ന സമയമല്ല ഇതെന്നാണ് തെരേസ മേ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ പദ്ധതിക്ക് ടോറികള്‍ക്ക് തടസം നില്‍ക്കാനാവില്ലെന്നും അതിന് മുമ്പ് തന്നെ തെരേസക്ക് പകരം ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രിയാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സ്ടര്‍ജന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

നോ ഡീലോട് കൂടി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തേക്ക് പോവുകയാണെങ്കില്‍ സ്‌കോട്ട്ലന്‍ഡുകാര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്യുമെന്നായിരുന്നു 2018 ഒക്ടോബറില്‍ നടന്ന പോളിലൂടെ വെളിപ്പെട്ടിരുന്നത്. എന്നാല്‍ സ്‌കോട്ട്ലന്‍ഡില്‍ രണ്ടാമത് റഫറണ്ടം നടത്താനുള്ള നീക്കം അപഹാസ്യമാണെന്നാണ് സ്‌കോട്ടിഷ് ടോറി ഇന്റെറിം നേതാവായ ജാക്ക്സന്‍ കാര്‍ലോ പറയുന്നത്.

യുകെയില്‍ നിന്നും വിട്ടുപോയാല്‍ സ്‌കോട്ട്ലന്‍ഡിലെ പൊതു സര്‍വീസുകള്‍ കടുത്ത ഫണ്ട് ദാരിദ്ര്യത്തിലെത്തിച്ചേരുമെന്നാണ് സ്‌കോട്ടിഷ് ലേബര്‍ നേതാവായ റിച്ചാര്‍ഡ് ലിയോണാര്‍ഡ് പറയുന്നത്. സ്‌കോട്ട്ലന്‍ഡിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും അതിനാല്‍ സ്‌കോട്ട്ലന്‍ഡിന്റെ താല്‍പര്യത്തിനായി രണ്ടാമത് റഫറണ്ടം നടത്തിയേ തീരു എന്ന് സ്ടര്‍ജന്‍ ചൂണ്ടികാട്ടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: