ബ്രെക്‌സിറ്റിലെ നിര്‍ണായകമായ വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നു യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം

 

ബ്രെക്‌സിറ്റിലെ നിര്‍ണായകമായ വിഷയങ്ങളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കണമെന്നു യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘത്തിനു നേതൃത്വം നല്‍കുന്ന മിച്ചല്‍ ബാര്‍നിയര്‍ യുകെയ്ക്ക് അന്ത്യശാസനം നല്‍കി. പൗരന്‍മാരുടെ അവകാശം, അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി, യുകെയുടെ ഡിവോഴ്‌സ് ബില്‍ എന്നിവരുടെ കാര്യത്തിലാണ് കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഷയങ്ങളില്‍ തട്ടി ബ്രെക്‌സിറ്റ് ചര്‍ച്ച വഴിമുട്ടിയ അവസ്ഥയിലാണ്. വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യണമെന്നു യുകെ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ തീരുമാനമാകാതെ അതിലേക്കു കടക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്നത്.

ഇരുപക്ഷവും ഒരുമിച്ച് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുകയാണ് ആവശ്യമെന്ന് യുകെയുടെ ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്. ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കുന്നതിനുള്ള സമയവും തീയതിയും പാര്‍ലമെന്റില്‍ ബില്ലായി അവതരിപ്പിക്കാമെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡിസംബറില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ മീറ്റിങ്ങോടെയെങ്കിലും വ്യാപാര കരാര്‍ ചര്‍ച്ച ആരംഭിക്കണമെന്നാണ് ഇരുപക്ഷവും താത്പര്യപ്പെടുന്നത്. എന്നാല്‍, അതിനു മുന്‍പ് നിര്‍ണായക വിഷയങ്ങളില്‍ പുരോഗതി ആവശ്യമാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: